MALAPPURAM
താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് യാഥാർത്ഥ്യമായി


പൊതുമരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി അഡ്വക്കേറ്റ് പി.എ മുഹമ്മദ് റിയാസ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു. മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുൻകൈയെടുത്താണ് ഫ്ലോട്ടിങ് ബ്രിഡ്ജ് ഒരുക്കിയത്. തീരദേശ റോഡ് യാഥാർത്ഥ്യമാകുന്നതോടെ മേഖലയിൽ വലിയ തോതിലുള്ള ടൂറിസം സാധ്യതകൾ കൈവരുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. സാഹസിക ടൂറിസത്തിന്റെ ഭാഗമായി കായിക വിനോദങ്ങൾ കൂടി ഒട്ടും പുറം തൂവൽ തീരത്ത് ഒരുക്കുമെന്നും മൂന്നുവർഷത്തിനകം ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രമാക്കി ഒട്ടും പുറത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. താനൂർ നഗരസഭ ചെയർമാൻ പി. പി ഷംസുദ്ദീൻ സംസാരിച്ചു. കളക്ടർ വി. ആർ പ്രേംകുമാർ സ്വാഗതവും അനിൽ തലപ്പള്ളി നന്ദിയും പറഞ്ഞു
