THAVANUR
തവനൂർ ഗവൺമെന്റ് ആർട്സ് & സയൻസ് കോളേജിന്റെ പത്താം വാർഷിക ആഘോഷങ്ങൾക് തുടക്കമായി

തവനൂർ | ഗവൺമെന്റ് ആർട്സ് & സയൻസ് കോളേജിന്റെ പത്താം വാർഷിക ആഘോഷങ്ങൾക് തുടക്കമായി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസിൽ 400 ഓളം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷൻ CPO കമറുന്നിസ ക്ലാസ്സ് നയിച്ചു. കോളേജ് പ്രിൻസിപ്പാൾ രമ കെ അധ്യക്ഷത വഹിച്ച ചടങ്ങ് തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിവി ശിവദാസ് ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി ഡോ. വി വി സീജ സ്വാഗതം പറയുകയും സബിൻ ചിറക്കൽ (തവനൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ) അലി ഹാജി (നിള ചാരിറ്റബിൾ ട്രസ്റ്റ് ), ശ്രീ ജാഫർ കുറ്റിപ്പുറം (പിടിഎ വൈസ് പ്രസിഡന്റ് ), ജിഷ്ണു പി (കോളേജ് യൂണിയൻ ചെയർമാൻ) എന്നിവർ ആശംസകൾ നേർന്നു. സുഹാന സത്താർ എ ആമുഖപ്രഭാഷണം നടത്തി.
