പാർപ്പിട രംഗത്ത് മുന്നേറ്റത്തിനുള്ള പദ്ധതികളുമായി വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാർ


എടപ്പാൾ: വട്ടംകുളം പാർപ്പിട രംഗത്ത് മുന്നേറ്റത്തിനുള്ള പദ്ധതികളുമായി വട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.എൻ ദേവകി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ് പദ്ധതി വിശദീകരിച്ചു.നിലവിൽ 10 കോടിയുടെ വാർഷിക പദ്ധതിയായിരുന്നെങ്കിൽ അടുത്ത വർഷം 11 കോടി രൂപയുടെ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
അപേക്ഷ നൽകിയ എല്ലാ പിന്നോക്കക്കാർക്കും അതി ദരിദ്രർക്കും മത്സ്യ തൊഴിലാളികൾക്കും മുൻഗണന നൽകി ഇരുനൂറിൽപ്പരം പേർക്കു പുതിയ വീടുകൾ നിർമിക്കാനാണ് തീരുമാനം. പഞ്ചായത്തിലെ ചെറിയ ഗ്രാമങ്ങളിലേക്കടക്കം ബസുകളോടിക്കാനുള്ള നടപടികളും ആസൂത്രണം ചെയ്യും. എം.എ നജീബ്, പത്തിൽ അഷ്റഫ്, ദീപ മണികണ്ഠൻ, ഇബ്രാഹിം മൂതൂർ, ജാനകി, ശ്രീജ പാറക്കൽ, യു.പി പുരുഷോത്തമൻ, മൻസൂർ മരയങ്ങാട്ട്, പ്രഭാകരൻ നടുവട്ടം, അഷ്റഫ് മാണൂർ, കെ.ഭാസ്കരൻ വട്ടംകുളം, എം.എ നവാബ്, എം.നടരാജൻ, പി.എസ് ഹരിദാസൻ എന്നിവർ പ്രസംഗിച്ചു.
