THAVANUR

തവനൂർ കെഎംജി വിഎച്ച്എസിന് ആധുനിക സൗകര്യത്തോട് കൂടിയ നവീകരിച്ച കളിക്കളം

തവനൂർ : കായിക സ്വപ്നങ്ങൾക്ക് ചിറകേകി തവനൂർ കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിന് നവീകരിച്ച കളിക്കളം. സംസ്ഥാന കായിക വകുപ്പ് ഒരു കോടി രൂപ ചിലവഴിച്ച് തവനൂർ കെ.എം.ജി.. വി.എച്ച്.എസ്സ് ന് ആധുനിക സൗകര്യത്തോടു കൂടിയ നവീകരിച്ച കളിക്കളത്തിൻ്റെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യ്തു. എം.എൽ.എ ഡോ.കെ .ടി.ജലീൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ്, എ.പി.എം. മുഹമ്മദ് അഷറഫ് റിപ്പോർട്ട് അവതരണം നടത്തി.പി.ടി.എ.പ്രസിഡണ്ട് പി.വി.ശ്രീനിവാസൻ,പി. ജോബി ആൻറണി, കെ.എസ്. ഹീര, ടി.പി. സരിത, എ.വി.സൗമ്യ,
കെ.ലിഷ, എ.പി.വിമൽ , , കെ.ഷീജ, സീമാ മധു, എൻ.വി.ഫിറോസ്, ജിജി വർഗ്ഗീസ്, പി.ആർ.ജയൻ, റാഫി അയങ്കലം,കെ.ഉണ്ണികൃഷ്ണ’ൻ, വി. ആർ.മോഹനൻ നായർ, സുരേഷ് ബാബു, എന്നിവർ പ്രസംഗിച്ചു.
പ്രസംഗിച്ചു. സെവൻസ് ഫുഡ്ബോൾ കോർട്ട്, രണ്ട് വോളിബോൾ കോർട്ട്, ഗാലറി, ഫ്ലഡ് ലൈറ്റ് ,ഷട്ടിൽ കോർട്ട്, റീ ഫ്രഷ് മെൻ്റ് റൂം,എന്നിവയാണ് നവീകരിച്ച കളിക്കളത്തിൽ ഒരുക്കിയിരിക്കുന്നത്.
ആദ്യകാല കായികാദ്ധ്യാപകനായ ഗോപാലൻ മാസ്റ്ററെയും,
അത്റ്റ് കോച്ച് അനീസ് റഹ്മാനെയും
എം. എൽ.എ. ചടങ്ങിൽ ആദരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button