THAVANUR
തവനൂർ കാർഷിക സർവകലാശാല ഡീൻ പദവി വഹിക്കുന്ന പ്രൊ.പി ആർ ജയനെ അനുമോദിച്ചു.

തവനൂർ: കേരള കാർഷിക സർവകലാശാലയുടെ താൽകാലിക വി സി യായി നിയമിതനായ പി ആർ ജയനെ കേരള അഗ്രികൾച്ചറൽ ടീച്ചേഴ്സ് ഫോറവും കേരള അഗ്രികൾച്ചറൽ എംപ്ലോയീസ് യൂണിയന്റെയും സംയുക്ത അഭിമുഖ്യത്തിൽ കെപിസിസി അംഗം അഡ്വ എ എം രോഹിത് അനുമോദിച്ചു.നിലവിൽ തവനൂർ കാർഷിക സർവകലാശാല ഡീൻ പദവി വഹിക്കുന്ന പ്രൊ.പി ആർ ജയൻ തിങ്കളാഴ്ചയാണ് ചുമതല ഏറ്റെടുക്കാൻ പോകുന്നത്.അനുമോദന ചടങ്ങിൽ
ഡോ. ധലിൻ,ഡോ. ആശ,സഞ്ജു സുകുമാരൻ,മോളി ടി.കെ ജാബിർ,ഹാരിസ്, അസീസ് എന്നിവർ പങ്കെടുത്തു.
