THAVANUR
തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ തൊഴിൽമേള സംഘടിപ്പിച്ചു

തവനൂർ : കേരള സർക്കാർ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ 22/02/2025ന് സൗജന്യ തൊഴിൽമേള സംഘടിപ്പിച്ചു.
അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് അസോസിയേറ്റ് ഡയറക്ടർ ശ്രീ. രാകേഷ് കെ. വി. ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം മാനേജർ അക്ഷയ, ജൂനിയർ എക്സിക്യൂട്ടീവ് ബിബിന എന്നിവർ പ്രസംഗിച്ചു.
ഓട്ടോമൊബൈൽ, ഐ ടി, ഫിനാൻസ്, മാനുഫാക്ചെറിങ്, ഇൻഷുറൻസ് തുടങ്ങിയ മേഖലയിലുള്ള എഴോളം പ്രശസ്ത കമ്പനികൾ പങ്കെടുത്ത തൊഴിൽ മേളയിൽ 120ൽ പരം തൊഴിൽ അന്വേഷകർ പങ്കെടുക്കുകയും 45 ൽ കൂടുതൽ ആളുകൾ ചുരുക്ക പട്ടികയിൽ ഇടം നേടുകയും ചെയ്തു.
