THAVANUR
തവനൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് പത്തോളം പേര്‍ക്ക് പരിക്കേറ്റു,ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്

എടപ്പാള്‍:തവനൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് പത്തോളം പേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച കാലത്ത് എട്ടരയോടെപഴയ ദേശീയപാതയിൽ തവനൂർ റസ്ക്യൂഹേം പരിസരത്താണ് അപകടം.കുറ്റിപ്പുറത്തു നിന്നും തവനൂരിലേക്ക് പോകുകയായിരുന്ന ലോറിയും തവനൂരിൽ നിന്നും കുറ്റിപ്പുറത്തേക്ക് വരുകയായിരുന്ന ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു് ഗുരുതരമായി പരിക്കേറ്റ കാലടി നരിപ്പറമ്പ് സ്വദേശിയായ ലോറി ഡ്രൈവറെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കുറ്റിപ്പുറം പോലീസെത്തി വാഹനങ്ങള്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു
,
