THAVANUR

തവനൂരിലെ ഒരുമയോണം’ വടംവലിയോടെ തുടക്കം

എടപ്പാള്‍ : തവനൂരിലെ ഒരുമയോണം’ ഓണാഘോഷത്തിന് തുടക്കം
കുറിച്ച് തൃക്കണാപുരം ജി.എൽ.പി.സ്കൂളിൽ നടന്ന വടംവലി മത്സരം പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ ഉദ്ഘാടനം ചെയ്തു.
വൈ. പ്രസിഡണ്ട് ടി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.
എ.പി വിമൽ, പി.എസ്  ധനലക്ഷ്മി, എം.ബാലകൃഷണൻ, അബ്ദുള്ള അമ്മായത്ത്, വി.സുനിൽകുമാർ,രാജേഷ് പ്രശാന്തിയിൽ ,കെ.മുരളി പ്രസംഗിച്ചു.വനിതാ വിഭാഗത്തിൽ റോസ തവനൂരും , പുരുഷ വിഭാഗത്തിൽ നന്മ തൃപ്പാലൂരും വിജയികളായി. വിജയികൾക്കുള്ള ഉപഹാരം  പഞ്ചായത്ത് പ്രസിഡണ്ട് സമ്മാനിച്ചു.

പ്രചാരണ പരിപാടികളുടെ ഭാഗമായി മെഗാ തിരുവാതിര, പൂക്കള മത്സരം, പകിടമത്സരം, മെഹന്തി മത്സരം എന്നിവയും വരും ദിവസങ്ങളില്‍ നടക്കും.  ഒരുമയോണം ഓണാഘോഷം   സെപ്റ്റംബര്‍ നാലിന് കാലത്ത് 10 മണിക്ക് തവനൂര്‍ പാപ്പിനിക്കാവ് മൈതാനിയിൽ
പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ  ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button