കോഴിക്കോട്

അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പിന് കാലിക്കറ്റിൽ തുടക്കം.

കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്യുന്നു. അൻവർ അമീൻ ചേലാട്ട്, ഡോ. വി.പി. സക്കീർഹുസൈൻ തുടങ്ങിയവർ സമീപം. തേഞ്ഞിപ്പലം : അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് കാലിക്കറ്റ് സർവകലാശാലയിൽ തുടങ്ങി. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. സിൻഡിക്കേറ്റംഗം പി. മധു അധ്യക്ഷനായി. കേരള സ്‌പോർട്സ് ഡയറക്ടർ ആഷിക്ക് കൈനിക്കര പതാക ഉയർത്തി. കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീർഹുസൈൻ, അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ്‌ അൻവർ അമീൻ ചേലാട്ട്, ജി.വി. പിള്ള ഖൊ-ഖൊ ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ, ഡോ. കെ.പി. മനോജ്‌ എന്നിവർ സംസാരിച്ചു. കാലിക്കറ്റ് സർവകലാശാലയുടെ കായികതാരം സ്നേഹ പ്രതിജ്ഞചൊല്ലി. പൂർവവിദ്യാർഥിയും പ്രഥമ ലോക ഖൊ-ഖൊ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ വിജയത്തിലേക്കത്തിച്ച താരംകൂടിയായ ഷംജിത്തിനെ അനുമോദിച്ചു. ലോക ഖൊ-ഖൊ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള താരങ്ങളായ മീനു (എം.ഡി.യു. റോതക്ക്), നീതാദേവി (എൽ.പി.യു. പഞ്ചാബ്), മകയി മഞ്ചി, സുബുശ്രീ (കിറ്റ് ഒഡിഷ), ബി. ചിത്ര (മാണ്ഡ്യ സർവകലാശാല), ഇന്ത്യൻ വനിതാ ഖൊ-ഖൊ ടീം കോച്ച് ഡോ. മുന്നി ജൂൺ എന്നിവരെയും അനുമോദിച്ചു. ലീഗ് റൗണ്ടിലെ ആദ്യ മത്സരങ്ങളിൽ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയും ഉത്കൽ സർവകലാശാലയും തമ്മിൽ നടന്ന മത്സരത്തിൽ ലവ്‌ലി പ്രൊഫഷണൽ സർവകലാശാല (16-11) ജയിച്ചു. സാവിത്രിഭായ് ഫൂലെ സർവകലാശാലയും മൈസൂർ സർവകലാശാലയും തമ്മിലുള്ള മത്സരത്തിൽ സാവിത്രിഭായ് ഫൂലെ വിജയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button