Categories: kaladiLocal news

തയ്യൽ മെഷിനുകൾ വിതരണം ചെയ്തു

കാലടി: നാട്ടുനന്മയുടെ രജത ജൂബിലി വർഷം പ്രമാണിച്ച് വിവിധ ക്ഷേമ പദ്ധതികൾ നടത്തി വരുന്നതിൻ്റെ ഭാഗമായി 200 വനിതകൾക്ക് തയ്യൽ മെഷിനുകൾ വിതരണം ചെയ്തു. നേരത്തെ മൂന്നു ഘട്ടങ്ങളിലായി തയ്യൽ മെഷിനുകൾ വിതരണം ചെയ്തിരുന്നു. നാഷണൽ എൻജിഒ കോൺഫെഡറേഷൻ സഹകരണത്തിൽ 50 ശതമാനത്തിലാണ് മെഷിനുകൾ നൽകുന്നത്. കണ്ടനകത്ത് നടന്ന വിതരണ പരിപാടി കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽക്കീസ് കൊരണ പറ്റ അധ്യക്ഷയായി. പഞ്ചായത്തംഗം ടി ബഷീർ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രകാശൻ കാലടി, എം ജയശ്രീ, കാലടി പഞ്ചായത്തംഗങ്ങളായ അബ്ദുൾ ഗഫൂർ, സുരേഷ് പനക്കൽ, സത്യൻ കണ്ടനകം, കെ പി ഉഷാകുമാരി, എ വി നൂറ, റിയാസ് ടി കോലളമ്പ്, ടി കെ മോഹൻദാസ്, കെ വി സുരേഷ് എന്നിവർ സംസാരിച്ചു.

Recent Posts

അധധികൃതമായി ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകള്‍ സുക്ഷിച്ചു’ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ചങ്ങരംകുളം കക്കിടിപ്പുറത്ത് പരിശോധന’400 സിലിണ്ടര്‍ പിടിച്ചെടുത്തു

ചങ്ങരംകുളം:കക്കിടിപ്പുറത്ത് അനുമതി ഇല്ലാതെ ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകള്‍ സുക്ഷിച്ചത് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു.വ്യാഴാഴ്ച…

8 hours ago

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ ഇനി കോഴിക്കോട്ടേക്കോ? സൂചന നല്‍കി ക്ലബ്ബ് സിഇഒ

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ കൊച്ചിക്കു പുറമെ കോഴിക്കോട്ടും നടത്താൻ ആലോചിക്കുന്നതായി ക്ലബ്ബ് മാനേജ്മെന്റ്.ടീമിന്റെ ചില മത്സരങ്ങള്‍ കോഴിക്കോട്ട് നടത്തുന്ന കാര്യം…

8 hours ago

മലപ്പുറത്ത് ബോഡി ബിൽഡറെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മലപ്പുറത്ത് ബോഡി ബിൽഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് ആണ് മരിച്ചത്.ഇന്നലെ രാത്രി…

9 hours ago

ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പിൽ എഫ് എച്ച് എസ് ടി എ പ്രതിഷേധ സംഗമം നടത്തി

കുറ്റിപ്പുറം : ഹയർ സെക്കൻ്ററി മേഖലയിലെ അദ്ധ്യാപകരുടെ ജോലി സുരക്ഷയെയും സേവന വേതന വ്യവസ്ഥകളെയും പ്രതികൂലമായി ബാധിക്കുന്ന നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട്…

9 hours ago

വിവാദമായ എടപ്പാൾ ഭൂമി കയ്യേറ്റം പുതിയ വഴിത്തിരിവിൽ; പ്രെടോൾ പമ്പ് പൊതുമരാമത്ത് വകുപ്പിൻ്റെ കൈവശമുള്ള റോഡിലേക്ക് 3 മീറ്ററോളം ഇറങ്ങിയതായി കണ്ടെത്തൽ

എടപ്പാൾ: എടപ്പാൾ ടൗണിൽ അന്യാധീനപ്പെട്ട് കിടന്നിരുന്ന എം.പി. തെയ്യൻ മേനോൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻ്റ്…

9 hours ago

ആലംകോട് ഗ്രാമപഞ്ചായത്തിൽ സുസ്ഥിര മാലിന്യവ്യവസ്ഥയുടെ പ്രഖ്യാപനം സംഘടിപ്പിച്ചു

ആലംകോട് ഗ്രാമപഞ്ചായത്തിൽ സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു. മാർച്ച് 27, 2025 വൈകുന്നേരം 3:30 ന് ചങ്ങരാങ്കുളം ബസ്റ്റാൻഡിൽ വെച്ച്…

9 hours ago