ജോഡോ ഭവന്റെ താക്കോൽ കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ താമിയേട്ടന്റെ കുടുംബത്തിന് കൈമാറി
ചങ്ങരംകുളം:ഉത്സവ പറമ്പുകളിൽ കളികോപ്പുകൾ വിൽപ്പന നടത്തി ജീവിച്ച് വന്നിരുന്ന ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി കൈപ്ര വളപ്പിൽ താമിയുടെ വീട് തകർന്നിരുന്നു. പിന്നീട് താമി ടാർ പോളിൻ വലിച്ച് കെട്ടിയായിരുന്നു താമസിച്ച് വന്നിരുന്നത്. ഈ ദയനീയത മനസ്സിലാക്കിയ രാഹുൽ ഗാന്ധിയുടെ ജോഡൊ യാത്രയുടെ ഓർമ്മക്കായി ജോഡോ ഭവൻ നിർമ്മിച്ചു നൽകി.
ജോഡോ ഭവന്റെ താക്കോൽ കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ താമിയേട്ടന്റെ കുടുംബത്തിന് കൈമാറി.
യു ഡി എഫിന്റെ സജീവ പ്രവർത്തകനായിട്ടുള്ള താമിയേട്ടന് ചിയ്യാനൂർ പ്രദേശത്തെ യു ഡി എഫിന്റെ നേതൃത്വത്തിലാണ് വീട് നിർമാണം പൂർത്തിയാക്കിയത്.
യോഗത്തിൽ അഡ്വ.സിദ്ധിക്ക് പന്താവൂർ അധ്യക്ഷം വഹിച്ചു, ഡി സി സി പ്രസിഡന്റ് വി എസ് ജോയ്, യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി അജയ്മോഹൻ, ജനറൽ കൺവീനർ അഷ്‌റഫ് കോക്കൂർ, സി ഹരിദാസ്, ഷാനവാസ് വട്ടത്തൂർ, പി ടി അബ്ദുൽ കാദർ, സി എം യൂസഫ്, രഞ്ജിത്ത് അടാട്ട് തുടങ്ങിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.