Categories: EDAPPAL

ജനാരവം സാക്ഷി; ആയിരങ്ങളുടെ ആവേശവുമായി കെ ടി ജലീലിന്റെ റോഡ് ഷോ

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; തവനൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ആയിരങ്ങളുടെ ആവേശവുമായി തവനൂർ മണ്ഡലം എൽ à´¡à´¿ എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലിന്റെ റോഡ് ഷോ&period;<br>ബൈക്കുകളിലും കാറുകളിലുമായി കൊടി തോരണങ്ങളും സ്ഥാനാർഥിയുടെ ചിത്രങ്ങളുമായി ആയിരകണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കാളികളായത്&period; വൈകുന്നേരം 4 മണിയോടെ നീലിയാട് നിന്നാരംഭിച്ച റോഡ് ഷോയെ അഭിവാദ്യം ചെയ്യാനായി ഓരോ പോയിന്റിലും നൂറു കണക്കിന് പ്രവർത്തകരാണ് കാത്തുനിന്നത്&period;<br>മണ്ഡലത്തിൽ സുപരിചിതനും ജനകീയനുമായ ഡോ കെ ടി ജലീൽ സ്ഥാനാർഥി ആയതിന്റെ സന്തോഷം വഴിയോരങ്ങളിൽ കാണാമായിരുന്നു&period; വിവിധ കേന്ദ്രങ്ങളിലൂടെ തവനൂരിന്റെ ഹൃദയാഭിവാദ്യം ഏറ്റു വാങ്ങിയ റോഡ് ഷോ രാത്രി 9 മണിയോടെ കൂട്ടായി ഹയർസെക്കണ്ടറി സ്കൂൾ പരിസരത്ത് സമാപിച്ചു&period; സി പി ഐ എം ജില്ലാ കമ്മറ്റി അംഗം കൂട്ടായി ബഷീർ&comma; സി പി ഐ എം എടപ്പാൾ ഏരിയ സെന്റർ അംഗങ്ങളായ രാമകൃഷ്ണൻ&comma; അഡ്വ എം ബി ഫൈസൽ&comma; സി പി ഐ ജില്ലാ കമ്മറ്റി അംഗം കെ എൻ ഉദയൻ&comma; ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന കമ്മറ്റി അംഗം കെ കെ ഫൈസൽ തങ്ങൾ എന്നിവർ റോഡ് ഷോയിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു&period;<br>രാവിലെ കൂട്ടായിയിൽ മരണവീട് സന്ദർശിച്ചു കൊണ്ടായിരുന്നു തുടക്കം&period; തുടർന്ന് തവനൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാരണവൻമാർ&comma; പൗരപ്രമുഖർ&comma; രോഗികൾ എന്നിവരെ സന്ദർശിച്ചു&period; തുടർന്ന് മാറഞ്ചേരിയിൽ ക്ഷേത്രോത്സവത്തിൽ പങ്കെടുത്തു&period; ക്ഷേത്രഭാരവാഹികളും ഭക്തരും ചേർന്ന് കെ ടി ജലീലിനെ സ്വീകരിച്ചു&period; തുടർന്ന് ആലത്തിയൂർ ക്ഷേത്രോത്സവത്തിൽ സന്ദർശനം നടത്തിയ ഡോ കെ ടി ജലീലിനെ ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും ഭക്തജനങ്ങളും ചേർന്നു സ്വീകരിച്ചു&period; ഉത്സവത്തിന്റെ ഭാഗമായുള്ള സമൂഹസദ്യയിലും പങ്കെടുത്തു&period; വിവിധ കേന്ദ്രങ്ങളിൽ സി പി ഐ എം ലോക്കൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ&comma; ലോക്കൽ കമ്മറ്റി മെമ്പർ വേണു&comma; തവനൂർ പഞ്ചായത്ത്‌ മെമ്പർ ബാബു&comma; തൃപ്രങ്ങോട് പഞ്ചായത്ത്‌ മെമ്പർ മുനീർ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

10 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

10 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

10 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

10 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

11 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

11 hours ago