കോഴിക്കോട്
ലഹരിക്കെതിരേ വള്ളിക്കുന്ന് മണ്ഡലം മുസ്‌ലിം ലീഗ് കൗൺസിൽ അംഗങ്ങൾ പ്രതിജ്ഞയെടുക്കുന്നു.

തേഞ്ഞിപ്പലം : ഭരണകൂടം അലസത വെടിഞ്ഞ് ലഹരിയുടെ ഉറവിടം തകർക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് വള്ളിക്കുന്ന് നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കൗൺസിൽ ആവശ്യപ്പെട്ടു. അംഗങ്ങൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. മണ്ഡലം പ്രസിഡന്റ് ഡോ. വി.പി. അബ്ദുൾഹമീദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബക്കർ ചെർന്നൂർ, പി.പി. അബ്ദുൾ റഹ്‌മാൻ, സലീം ഐദീത് തങ്ങൾ, പി.എം. ഷാഹുൽ ഹമീദ്, കെ.പി. അമീർ, പി.കെ. മുഹമ്മദ്, ഫാറൂഖ് ചേലേമ്പ്ര, മുസ്ഥഫ തങ്ങൾ, സി.കെ. മുഹമ്മദ് ശരീഫ്, നിസാർ കുന്നുമ്മൽ, കാവുങ്ങൽ ഇസ്മായിൽ, തുടങ്ങിയവർ പ്രസംഗിച്ചു. ആസിഫ് മശ്ഹൂദ്, കെ.പി. റഫീഖ്, ടി.പി.എം. ബഷീർ, എം.എം. ബഷീർ, കെ. മൊയ്തീൻകുട്ടി എന്ന ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
