Alamkode
‘ചങ്ങരംകുളം ആലംകോട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു’ഡ്രൈവര്‍ക്ക് പരിക്ക്

ചങ്ങരംകുളം:ആലംകോട് അവറാൻ പടിയിൽ നിയന്ത്രണം വിട്ട ഓട്ടോ തലകീഴായ് മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്കേറ്റു.പോക്കറ്റ് റോഡിൽ നിന്നും ശ്രദ്ധിക്കാതെ റോഡിലേക്ക് കയറിയ കാറ് കണ്ടതോടെ ഓട്ടോ വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്.ഓട്ടോ ഡ്രൈവര്‍ എറവക്കാട് സ്വദേശിയായ വരിക്കോളിൽ അഷ്റഫ് എന്നിവരുടെ ഓട്ടോയാണ് കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചത് മൂലം റോഡിൽ മറിഞ്ഞത്.പരിക്കേറ്റ അഷ്റഫിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അഷ്റഫിന്റെ പരിക്ക് ഗുരുതരമല്ല.
