Categories: Local newsMALAPPURAM

ഘടകകക്ഷികളെ സ്നേഹംകൊണ്ട് കോർത്തിണക്കിയ പാലം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;FB&lowbar;IMG&lowbar;1684432641013-2-903x1024&period;jpg" alt&equals;"" class&equals;"wp-image-44480"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആദ്യമായി ഞാൻ നിയമസഭയിലെത്തിയ 1982 ൽ ആണ് ഉമ്മൻ ചാണ്ടിയുമായി അടുത്തു പരിചയപ്പെടുന്നത്&period; കരുണാകരനും സിഎച്ചുമുൾപ്പെടെയുള്ള അതികായരുണ്ടായിരുന്ന സഭയാണ്&period; അവർക്കിടയിലും ഊർജസ്വലതയും നേതൃപാടവവും കൊണ്ട് ഉമ്മൻ ചാണ്ടി വേറിട്ടു നിന്നു&period; ഉമ്മൻ ചാണ്ടിയെന്ന പ്രതിഭാസത്തോടുള്ള ആകർഷണീയത അന്നേ തോന്നിയിരുന്നു&period; സഹപ്രവർത്തകനായും ആത്മമിത്രമായും പതിറ്റാണ്ടുകളോളം അദ്ദേഹവുമായി അടുത്തു പ്രവർത്തിച്ചപ്പോൾ അത് കൂടുകയല്ലാതെ ഒരു തരിപോലും കുറഞ്ഞില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഐക്യത്തിന്റെ പുതിയ സാധ്യതകൾ തുറക്കുന്ന സമയത്ത്&comma; കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ ഉമ്മൻ ചാണ്ടി ഫാക്ടർ തീർച്ചയായും മാതൃകയാണ്&period;കരുണാകരനും എ&period;കെ&period;ആന്റണിയുമൊക്കെ കോൺഗ്രസിന്റെയും ഭരണത്തിന്റെയും തലപ്പത്തുണ്ടായിരുന്ന കാലത്തും മുന്നണിയിലെ ഘടകകക്ഷികളെ കോർത്തിണക്കുന്ന പാലം ഉമ്മൻ ചാണ്ടിയായിരുന്നു&period;പൊതുജീവിതത്തിലെന്ന പോലെ മുന്നണി കൺവീനറെന്ന നിലയിലും സ്നേഹം തന്നെയായിരുന്നു അദ്ദേഹത്തെിന്റെ ആയുധം&period; സ്നേഹത്തിന്റെ നൂല് കൊണ്ട് എല്ലാവരെയും അടുപ്പിക്കും&period; ആ സ്നേഹാലിംഗനത്തിൽ നിന്ന് ആർക്കും കുതറി മാറാനാവില്ല&period; തിരഞ്ഞെടുപ്പ് സമയത്ത് ആദ്യത്തെ സീറ്റ് ചർച്ച ലീഗുമായിട്ടായിരിക്കും&period; വലിയ വില പേശലില്ലാതെ ലീഗുമായി കാര്യങ്ങൾ തീരുമാനിക്കാമെന്ന് അദ്ദേഹത്തിനറിയാം&period; അത് ചൂണ്ടിക്കാട്ടി മറ്റു ഘടകകക്ഷികളുമായും ധാരണയിലെത്തുന്ന രാഷ്ട്രീയ തന്ത്രജ്ഞത അദ്ദേഹത്തിനുണ്ടായിരുന്നു&period;രാഷ്ട്രീയ ജീവിതത്തിൽ വലിയ പ്രതിസന്ധി നേരിട്ട സമയത്ത് ഏറ്റവുമടുത്ത സുഹൃത്തിനെപ്പോലെ അദ്ദേഹം കൂടെ നിന്നു&period; രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വിളിച്ചു ധൈര്യം പകർന്നു&period; 2011 തിരഞ്ഞെടുപ്പ് ഫലം വന്നത് ഒരു വെള്ളിയാഴ്ചയാണ്&period; വോട്ടെണ്ണൽ പുരോഗമിച്ചു കൊണ്ടിരിക്കെ എനിക്ക് ഉമ്മൻ ചാണ്ടിയുടെ ഫോൺ&period; യുഡിഎഫ് ഭരണത്തിൽ വരുന്നെങ്കിൽ അതു നേരിയ ഭൂരിപക്ഷത്തിനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു&period; പിറവവും തൃത്താലയും മാത്രമാണ് അപ്പോൾ എണ്ണാനുള്ളത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഞാൻ ജുമുഅ നമസ്കാരത്തിനായി പള്ളിയിലേക്ക് പോകാനിരിക്കുകയാണ്&period; കുഞ്ഞാലിക്കുട്ടി നന്നായി പ്രാർഥിക്കണമെന്ന് എന്നോട് പറഞ്ഞു&period; പള്ളിയിൽ നിന്ന് തിരിച്ചെത്തിയപ്പോഴേക്കും ഫലം പൂർണമായി അറിഞ്ഞിരുന്നു&period; യുഡിഎഫിന് നേരിയ ഭൂരിപക്ഷം മാത്രം&period; ഉടൻ തിരുവനന്തപുരത്തേക്ക് പുറപ്പെടാൻ അദ്ദേഹം പറഞ്ഞു&period; വിമാനത്താവളത്തിലെത്തിയപ്പോൾ കൊച്ചിയിൽ ഇറങ്ങി കോട്ടയത്തേക്ക് ചെല്ലാൻ പറഞ്ഞു&period; എന്റെ കൂടെ തിരുവനന്തപുരത്തേക്ക് ഹൈദരലി ശിഹാബ് തങ്ങളുൾപ്പെടെുള്ളവരുണ്ടെന്ന് പറഞ്ഞെങ്കിലും അദ്ദേഹം സമ്മതിച്ചില്ല&period;ഉടൻ കോട്ടയത്തെത്താനായിരുന്നു നിർദേശം&period; അന്ന് ഉരുണ്ടുകൂടിയ ചില പ്രതിസന്ധികളെ ഞങ്ങളൊരുമിച്ചാണ് നേരിട്ടത്&period; അഞ്ചാം മന്ത്രി വിവാദമൊക്കെ ആ പ്രതിസന്ധിയുടെ അനന്തരഫലമായിരുന്നു&period; അതിനെക്കുറിച്ച് അദ്ദേഹം ഇതുവരെ ആരോടും പറഞ്ഞിട്ടില്ല&period; ഞാനും വെളിപ്പെടുത്താനുദ്ദേശിക്കുന്നില്ല&period; അദ്ദേഹത്തിന്റെ ലാളിത്യം യുഎഇ ഭരണാധികാരി ഷെയ്ഖ് സായിദിനെപ്പോലും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്&period; യുഎഇ സന്ദർശനത്തിനിടെ ഭരണാധികാരികളെ കാണാൻ പോയപ്പോൾ ഞങ്ങളെല്ലാം സൂട്ടും കോട്ടുമൊക്കെയാണ് ധരിച്ചിരുന്നത്&period;ഉമ്മൻ ചാണ്ടിയുടെ വേഷം മുണ്ടും ഷർട്ടും&period; വ്യവസായ പ്രമുഖനായ എം&period;എ&period;യൂസഫലി അദ്ദേഹത്തെ പരിചയപ്പെടുത്തിയപ്പോൾ അവർക്ക് അദ്ഭുതം&period; മുഹമ്മദലി ശിഹാബ് തങ്ങൾക്ക് ഉമ്മൻ ചാണ്ടിയോട് പ്രത്യേക വാൽസല്യമുണ്ടായിരുന്നു&period; എന്തു ചടങ്ങ് നടന്നാലും ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം അദ്ദേഹം ആഗ്രഹിച്ചു&period; എന്നെ വിളിച്ചു പറയും&period; മറ്റെല്ലാ പരിപാടികളും മാറ്റി ഉമ്മൻ ചാണ്ടി എത്തും&period; ലീഗ് വേദികളിലും അണികൾക്കിടയിലും സ്വന്തം നേതാക്കൾക്ക് ലഭിക്കുന്ന സ്വീകാര്യതയും ആരവവുമാണ് ഉമ്മൻ ചാണ്ടിക്കു ലഭിച്ചിരുന്നത്&period; അദ്ദേഹം എല്ലാവരുടേയും സ്വന്തമായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാങ്കപ്പുഴ റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുടെ യോഗം ചേർന്നു

കുറ്റിപ്പുറം: റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുനൽകുന്നതിനായി ഒപ്പിടാൻ ബാക്കിയുള്ള സ്ഥലം ഉടമകളുമായി യോഗം ചേർന്നു. യോഗത്തിൽ സ്ഥലം ഉടമകൾ…

13 hours ago

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

1 day ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

1 day ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

1 day ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

1 day ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

1 day ago