ENTERTAINMENT

‘മോഹൻലാലിന്റെ ലെഫ്‌റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണം’; എമ്ബുരാൻ സിനിമയ്‌ക്കെതിരെ ബിജെപി നേതാവ് സി രഘുനാഥ്

തിരുവനന്തപുരം: എമ്ബുരാൻ ഇന്ത്യ ഭരിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന സിനിമയാണെന്നും മോഹൻലാലിന്റെ ലെഫ്‌റ്റനന്റ് കേണല്‍ പദവി തിരികെവാങ്ങണമെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി രഘുനാഥ്.ലെഫ്. കേണല്‍ പദവി ഒഴിവാക്കാൻ കോടതിയില്‍ പോകുമെന്ന് ബിജെപി നേതാവ് സി രഘുനാഥ് പറഞ്ഞു. എമ്ബുരാൻ സിനിമയ്‌ക്കെതിരെ വിമർശനങ്ങള്‍ ശക്തമാവുന്നതിനിടെയാണ് രഘുനാഥിന്റെ വിമർശനം.

കേന്ദ്രസർക്കാരിന്റെ ഭാഗമായി നില്‍ക്കുന്നവരെ അപഹസിക്കുന്ന സിനിമ, ലാല്‍ അറിയാതെ ചെയ്തെന്ന് കരുതുന്നില്ല. എമ്ബുരാന് മുടക്കിയ കോടികളില്‍ വിദേശ ഫണ്ട് ഉണ്ടോ എന്ന് അന്വേഷിക്കണം. സെൻസർ ബോർഡിലുളളവർ കൃത്യമായ പരിശോധന നടത്തിയില്ലെന്നും സി രഘുനാഥ് വിമർശിച്ചു. അതേസമയം, വിമർശനങ്ങള്‍ക്കിടെ മോഹൻലാല്‍ -പൃഥ്വിരാജ് ചിത്രം എമ്ബുരാന്റെ സെൻസർ വിവരങ്ങള്‍ പുറത്ത് വന്നു. സിനിമയ്‌ക്ക് സെൻസർ ബോർഡ് നല്‍കിയത് രണ്ട് കട്ടുകള്‍ ആണെന്ന് പുറത്തുവന്ന രേഖകളിലുണ്ട്. സ്ത്രീകള്‍ക്കെതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം കുറച്ചതും ദേശീയ പതാകയെ കുറിച്ചുള്ള പരാമർശത്തിലുമാണ് കട്ട് നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button