KERALA

ചില്‍ഡ്രന്‍സ് ഹോമിൽ തിരിച്ചെത്തിച്ച ആറു പെണ്‍കുട്ടികളില്‍ ഒരാള്‍ കൈമുറിച്ചു

കോഴിക്കോട്: ഗവ. ചിൽഡ്രൻസ് ഹോമിൽനിന്ന് ഒളിച്ചോടിയ പെൺകുട്ടികളിൽ ഒരാൾ കൈമുറിച്ചു. ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്ക് ശേഷം പെൺകുട്ടിയെ തിരികെ ചിൽഡ്രൻസ് ഹോമിലെത്തിച്ചു. ഒളിച്ചോടിയ 6 പെൺകുട്ടികളെയും തിരികെ ചിൽഡ്രൻസ് ഹോമിലെത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒരാൾ കൈമുറിച്ചത്. ആത്മഹത്യാ ശ്രമമായി കരുതുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

26നു വൈകിട്ട് ഒളിച്ചോടിയ പെൺകുട്ടികളെ കർണാടകയിൽനിന്നും മലപ്പുറത്തുനിന്നുമാണ് പിടികൂടിയത്. ഇതിനിടെ, മകളെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു പെണ്‍കുട്ടിയുടെ അമ്മ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button