PONNANI
അബ്ദുൽ മനാഫ് അനുസ്മരണ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


പൊന്നാനി: ദിവസങ്ങൾക്ക് മുന്നേ അകാലത്തിൽ പൊലിഞ്ഞ ജീവകാരുണ്യ പ്രവർത്തകനും ബ്ലഡ് ഡൊണേഴ്‌സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ അബ്ദുൽ മനാഫ് പൊന്നാനിയുടെ അനുസ്മരണാർത്ഥം ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റിയും ഫ്രണ്ട്‌സ് പൊന്നാനിയും സംയുക്തമായി പെരിന്തൽമണ്ണ ഗവണ്മെന്റ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ പൊന്നാനി S B ഹാളിൽ വെച്ചു സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 116 രെജിസ്റ്റർ ചെയ്യുകയും 68 പേർ സന്നദ്ധ രക്‌തദാനം നടത്തുകയും ചെയ്തു, ക്യാമ്പിന് ബിഡികെ മലപ്പുറം ജില്ലാ, പൊന്നാനി താലൂക്ക് ഭാരവാഹികളും ഫ്രണ്ട്‌സ് പൊന്നാനിയുടെ പ്രവർത്തകരും മനാഫിന്റെ സഹോദരന്മാരും ചേർന്ന് നേതൃത്വം നൽകി. പ്രിയ സ്നേഹിതൻ ബാക്കി വെച്ച എല്ലാ പ്രവർത്തനങ്ങളും അവന് വേണ്ടി ബി ഡി കെ , ഫ്രണ്ട്‌സ് പൊന്നാനി പ്രവർത്തകർ ചേർന്ന് നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
