Local news

കൊരട്ടിക്കരയിൽ നിർത്തിയിട്ട കാറിനു പുറകിൽ ലോറിയിടിച്ച് അപകടം

പെരുമ്പിലാവ്: കൊരട്ടിക്കരയിൽ നിർത്തിയിട്ട കാറിനു പുറകിൽ ലോറിയിടിച്ച് അപകടം. അപകടത്തിൽ കാറിന്റെ പുറകുവശം പൂർണ്ണമായും തകർന്നു. ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് അപകടമുണ്ടായത്.
രണ്ട് കാറുകളിലായി എടപ്പാൾ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാർ യാത്രികർ കൊരട്ടിക്കരയിൽ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് എടപ്പാൾ ഭാഗത്തുനിന്നും വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ചരക്ക് ലോറി കാറിനു പുറകിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ പുറകുവശം പൂർണമായും തകർന്നു. ഇടിച്ച ലോറി നിർത്താതെ പോയതോടെ ഒപ്പമുണ്ടായിരുന്ന കാർ യാത്രികർ ലോറിയെ പിന്തുടർന്ന് കുന്നംകുളത്ത് വെച്ചാണ് പിടികൂടിയത്. തുടർന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. ശക്തമായ ഇടിയിൽ ലോറിക്കും കേടുപാടുകൾ സംഭവിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button