CHANGARAMKULAMLocal news

പന്താവൂരിൽ ബിജെപി നേതാവ് കൃഷ്ണൻ പാവിട്ടപ്പുറം സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചുനിർത്താതെ പോയ വാഹനം കണ്ടെത്തി; വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ

ചങ്ങരംകുളം :സംസ്ഥാനപാതയിൽ പന്താവൂരിൽ സ്കൂട്ടറിന് പുറകിൽ പിക്കപ്പ് വാനിടിച്ച് ബിജെപി നേതാവ് കൃഷ്ണൻ പാവിട്ടപ്പുറം അടക്കം രണ്ടു പേർക്ക് പരിക്കേറ്റ സംഭവത്തിലെ നിർത്താതെ പോയ വാഹനം അന്വേഷണസംഘം കണ്ടെത്തി. അപകടം വരുത്തിയ മിനി പിക്കപ്പും ഡ്രൈവറെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ച മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി ചക്കിപ്പറമ്പൻ ഹാരിസ് റഹ്മാൻ ആണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് ബിജെപി നേതാവും സ്വദേശിയുമായ കൃഷ്ണൻ പാവിട്ടപ്പുറം, കൊടക്കാട്ട് പറമ്പിൽ പ്രതീഷ് എന്നിവർ സഞ്ചരിച്ച് സ്കൂട്ടറിൽ മിനി പിക്കപ്പിടിച്ച് വാഹനം നിർത്താതെ പോയത്.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പരിക്ക ഗുരുതരമായതിനാൽ പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും അപകടം വരുത്തിയ വാഹനം കണ്ടെത്താത്തതിൽ ബിജെപി ദുരൂഹത ആരോപിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
റോഡ് അരികിലൂടെ പോയിരുന്ന സ്കൂട്ടയിൽ ഇടിച്ച മിനി പിക്കപ്പ് നിർത്താതെ പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. നിർത്താതെ പോയ വാഹനം കണ്ടെത്താൻ ചങ്ങരംകുളം പ്രത്യേക അന്വേഷണസംഘം പാതയോരത്തെ നിരവധി cc ക്യാമറകൾ പരിശോധിച്ചാണ് അന്വേഷണം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button