CHANGARAMKULAMLocal news
കേര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക:കർഷക സംഘം നന്നംമുക്ക് ആലംകോട് പഞ്ചായത്തുകൾ സംയുക്ത പ്രതി ഷേധം സംഘടിപ്പിച്ചു


ചങ്ങരംകുളം:കേര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘം നന്നംമുക്ക് ആലംകോട് പഞ്ചായത്തുകൾ സംയുക്തമായി ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു.കർഷക സംഘം നന്നംമുക്ക് പഞ്ചായത്ത് സെക്രട്ടറി കരീം കോഴിക്കൽ അധ്യക്ഷത വഹിച്ചു.ഏരിയാ അംഗം രാംദാസ് മാസ്റ്റർ ഉൽഘാടനം ചെയ്തു.കർഷക സംഘം ആലംകോട് പഞ്ചായത്ത് സെക്രട്ടറി കരുണാകരൻ സംസാരിച്ചു.പ്രബീഷ് സ്വാഗതവും വിജയൻ നന്നംമുക്ക് നന്ദിയും പറഞ്ഞു
