CHANGARAMKULAM

കേരള മഹിളാ സംഘം ചേലക്കടവ് യൂണിറ്റ് കൺവെൻഷൻ നടത്തി

ചങ്ങരംകുളം:കേരള മഹിളാ സംഘം ചേലക്കടവ് യൂണിറ്റ് കൺവെൻഷൻ നടത്തി.ചേലക്കടവ് സെന്ററിൽ ബീവയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി കേരള മഹിളാ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റും മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമായ സമീറ എളയോടത്ത് ഉത്ഘാടനം ചെയ്തു.മനുഷ്യരെല്ലാം ഒന്നാണെന്നും അവരുടെ ഞരമ്പുകളിൽ ഓടുന്ന രക്തത്തിന്റെ നിറം ചുവപ്പ് മാത്രമാണെന്നും വിശപ്പും ദാഹവും എല്ലാവർക്കും ഒരുപോലെയാണെന്നും പറയാനുള്ളത് ആരായാലും അവന്റെ മുഖത്ത് നോക്കി

പറയണമെന്നും,അവകാശങ്ങൾ നേടിയെടുക്കാൻ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കണമെന്നും പഠിപ്പിച്ച് മലയാളിയെ അവകാശ ബോധമുള്ളവരാക്കിയവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെന്നും സമീറ ഇളയോടത്ത് പറഞ്ഞു.കേരള മഹിളാ സംഘം മാറഞ്ചേരി എൽസി പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ സുഹറ ഉസ്മാൻ മുഹ്സിന മുസ്തഫ. സുമേഷ് പിടാവനൂർ.മുസ്തഫ ചേലക്കടവ് ബ്രാഞ്ച് സെക്രട്ടറി.ടി സിദ്ധിക്ക്. എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ഭാരവാഹികൾ.

റംല മുസ്തഫ പ്രസിഡന്റ്

സരോജിനി പിഎം. വൈസ് പ്രസിഡന്റ്.

ബിവ കെ സെക്രട്ടറി

ഗീത പി ജോ. സെക്രട്ടറി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button