kaladi
കേരള പ്രവാസി സംഘം കാലടി പഞ്ചായത്ത് സമ്മേളനം നടന്നു

കേരള പ്രവാസി സംഘം കാലടി പഞ്ചായത്ത് സമ്മേളനം 30 ജൂലൈ 2025 ന് പ്രവാസി നഗർ, കാലടി യിൽ വെച്ച് നടന്നു. പ്രസിഡന്റ് ബാവ നരിപറമ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ രാജു PT സ്വാഗതം പറഞ്ഞു. കേരള പ്രവാസി സംഘം , ഏരിയ സെക്രട്ടറി അബ്ദുട്ടിക്ക ഉത്ഘാടനം ചെയ്ത യോഗത്തിൽ, ഏരിയ പ്രസിഡന്റ് നാരായണൻ PT സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ആക്ടിങ് സെക്രട്ടറി ജയരാജൻ പടിക്കൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനം 16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി യെ തിരഞ്ഞെടുത്തു. കേരള പ്രവാസി സംഘം പഞ്ചായത്ത് പ്രസിഡന്റ് ആയി അഷ്‌റഫ് കാടഞ്ചേരി യെയും, സെക്രട്ടറി ആയി സബീഷ്, ട്രഷറര്‍ ആയി സതീശൻ നരിപറമ്പ് എന്നിവരെയും തിരഞ്ഞെടുത്തു.രവി PK നന്ദി പറഞ്ഞു.

