CHANGARAMKULAM

കേരള ഇലക്ട്രിക്കൽ വയർമാൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ് സമ്മേളനം നടന്നു



ചങ്ങരംകുളം: കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ് സമ്മേളനം മാന്തടത്ത് നടന്നു. യൂണിറ്റ് ഓഫീസിൽ വച്ച് നടന്ന പരിപാടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ കെ സത്യനാഥൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സുനിൽദാസ് സംഘടന റിപ്പേർട്ടും ജില്ലാ പ്രസിഡന്റ് ശ്രീഷിനോജ് മുഖ്യ പ്രഭാഷണവും നടത്തി. സംസ്ഥാന ക്ഷേമ ബോർഡ് മെമ്പർ റൗഫ് ജില്ല വൈ.പ്രസിഡന്റ് അശോകൻ, ജില്ലാ ജോ.സെക്രട്ടറി പ്രകാശൻ , ജില്ലാ ട്രഷറർ ബിബിൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ രാംകുമാർ , നൗഷാദ് , രാജേഷ്, എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് ആയി റഫീക്ക് കാളാച്ചാലിനെയും സെക്രട്ടറിയായി അനൂപ് പന്താവൂരിനെയും ട്രഷറായി ബിബിൻ കോക്കൂരിനെയും ജില്ലാ എക്സിക്യൂട്ടിവായി രാജൻ എം നെയും തിരഞ്ഞെടുത്തു.
ചടങ്ങിൽ അനുമോദനവും കമ്പനി ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു.
അനൂപ് പ്രവർത്തന റിപ്പേർട്ടും ഗോപാലകൃഷ്ണൻ കണക്കും അവതരിപ്പിച്ചു. രാജൻ എം നന്ദിയും രേഖപ്പെടുത്തി.
8 – 8 – 2022 ന് പാർലിമെന്റിൽ അവതരിപ്പിച്ച വൈദ്യുത നിയമ ഭേദഗതി ബില്ലിൽ വൈദ്യുത ഉപഭോക്താക്കൾക്കും വൈദ്യുതി പ്രതിഷ്ഠാപന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ദേഷകരമായി ബാധിക്കുന്ന വ്യവസ്ഥകൾ പിൻവലിക്കണമെന്ന്   KEWA ചങ്ങരംകുളം യൂണിറ്റ് സംമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button