Local newsTHAVANUR
കെപിഎസ്ടിഎ കൊയ്ത്തുത്സവം സംഘടിപ്പിച്ചു
തവനൂർ: സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജൈവ നെൽകൃഷിക്ക് തുടക്കം കുറിച്ച തവനൂർ നെല്ലിക്കാപ്പുഴ പാടശേഖരത്തിൽ കെപിഎസ്ടിഎ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. 29, 30, 31, ഫെബ്രുവരി 1 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഊട്ടുപുരയിലേക്ക് ആവശ്യമായ ഭക്ഷണമൊരുക്കുന്നതിന് വേണ്ടിയാണ് ജൈവ നെൽകൃഷിയുമായി കെപിഎസ്ടിഎ തവനൂർ പാടശേഖരത്തിൽ കൃഷിയിറക്കിയത്. കൊയ്ത്തുത്സവം സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ വി മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സി വി സന്ധ്യ ടി കെ സതീശൻ സി കെ ഗോപകുമാർ വികെ ഷഫീഖ്. ജില്ലാ സെക്രട്ടറി വി. രഞ്ജിത് കെ സുഭാഷ് കെ. ബിജു, ഹസീന ബാൻ നൂറുൽഅമീൻ നസീബ് തിരൂർ നവീൻ കൊരട്ടിയിൽ എന്നിവർ സംസാരിച്ചു.