KUTTIPPURAM
കുറ്റിപ്പുറത്ത് റോഡിലെ കുഴികൾ നികത്തി നാട്ടുകാർ

കുറ്റിപ്പുറം : ഗ്രാമ പഞ്ചായത്തിന്റെയും പിഡബ്ല്യുഡിയുടെയും റോഡിലുള്ള കുഴികൾ മാസങ്ങളായി നികത്താതിരുന്ന സാഹചര്യത്തിൽ കുറ്റിപ്പുറം ടൗണിലെ യുവാക്കൾ രംഗത്തിറങ്ങി കുഴികൾ അടച്ചു.ടീം കുറ്റിപ്പുറത്തിന്റെ നേതൃത്വത്തിലാണ് നാട്ടുകാരും ടാക്‌സി ഡ്രൈവർമാരും കുഴികളടച്ചത്.തിരൂർ റോഡിലെ ഓവർബ്രിഡ്ജ്‌ന് താഴെയുള്ള റോഡിന്റെ ശോചനീയാവസ്ഥ കെ.എൻ.ആർ.സി.എൽ കമ്പനിയും പൊതുമരാമത്ത് വകുപ്പും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് ടീം കുറ്റിപ്പുറം പ്രസിഡന്റ് മുഹമ്മദലി പാറമ്മൽ ആരോപിച്ചു.ടീം കുറ്റിപ്പുറം സെക്രട്ടറി ബഷീർ പൂക്കോട്, ജാസിർ ചുള്ളിയിൽ, ഫിറോസ് ബാബു കെ ഇ, മുജീബ് റഹ്‌മാൻ, ബർക്കത്ത് സലീം റഫീഖലി പാറമ്മൽ, ശിഹാബ് ആലുക്കൽ, ജലീസ് ചുള്ളിയിൽ, ബൈജു തണ്ടങ്കാട്ടിൽ, ജാഫർ എന്നിവർ നേതൃത്വം നൽകി.
