എടപ്പാൾ: എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി കൂട്ടായ്മ വിദ്യാസ്മൃതി ഒരുക്കുന്ന സ്മൃതി പർവ്വം 2023 പൂർച്ചവിദ്യാർത്ഥി- അദ്ധ്യാപക മഹാസംഗമത്തിൻ്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു.2023 ഏപ്രിൽ12 ബുധൻ കാലത്ത് 10 മണിക്ക് സ്ക്കൂളിലെ ഗുരുവൃക്ഷ രംഗ പീഠത്തിൽ പൂർവ്വവിദ്യാർത്ഥിയും സിനി ആർട്ടിസ്റ്റുമായ ആനന്ദ് റോഷൻ ലോഗോ പ്രകാശനം ചെയ്തുപ്രസിഡൻ്റ് നജ്മു എടപ്പാൾ സ്വാഗതം പറഞ്ഞ വേദിയിൽ ചടങ്ങിൻ്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: പി പി മോഹൻദാസ് നിർവ്വഹിച്ചു.സ്ക്കൂൾ PTA പ്രസിഡൻറ് അഡ്വ: കബീർ കാര്യയാട്ട്, പ്രിൻസിപ്പൽ ഗഫൂർ മാസ്റ്റർ, വൈസ് പ്രസിഡൻ്റ്: മമ്മി കോലക്കാട്ട്, ജോ: സെക്രട്ടറിമാരായ നസീറ, ശ്രീരേഖ, പ്രോഗ്രാം കൺവീനർ കോയാസ്, ജോ: കൺവീനർ ഉദയൻ എടപ്പാൾ, പബ്ലിസിറ്റി കൺവീനർ ഫാറുഖ് മുല്ലപ്പു, മുൻ ട്രഷറർ രഘുനാഥ് എന്നിവർ ആശംസകൾ നേർന്നു.എക്സിക്യൂട്ടീവ് അംഗങ്ങളായ അനിൽകുമാർ, സുരേന്ദ്രനാഥ് സ്വാഗതസംഘം വിവിധ കമ്മറ്റികളിലെ ശ്രീകാന്ത്, ശ്രീകുമാരൻ, പ്രവീൺ പുതുശ്ശേരി, സലിം ബോംബെ കോട്ടേജ് എന്നിവർ പങ്കെടുത്തു.ജനറൽ കൺവീനർ നസീബ് ക്യാപിറ്റൽ നന്ദി പറഞ്ഞു.