KUTTIPPURAM
കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളേജിൽ ഇഫ്ത്താർ സൗഹൃദ വിരുന്ന് സംഘടിപ്പിച്ചു.

കുറ്റിപ്പുറം : എം.ഇ.എസ് കോളേജ് ഓഫ് എൻജിനീയറിങ് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റാഫ് റിക്രീയെഷൻ ക്ലബ്ബിന്റെ സഹകരണത്തോടെ ഇഫ്ത്താർ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ.റഹ്മത്തുൻസ അധ്യക്ഷത വഹിച്ച ചടങ്ങ് കോളേജ് സെക്രട്ടറി എൻജിനീയർ കെ.വി ഹബീബുള്ള ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് സംസ്ഥാന ട്രഷറർ ശ്രി. സലാഹുദ്ധീൻ മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ കോളേജ് ട്രഷറർ ശ്രി. ജബ്ബാറലി, ഡയറക്ടർ ഡോ.ശ്രിമഹാദേവൻപിള്ള എന്നിവർ സംസാരിച്ചു. എം.ഇ.എസ് സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങൾ, പോലീസ് മേധാവികൾ, പത്രമാധ്യമ സുഹൃത്തുക്കൾ, മഹല്ല് ഭാരവാഹികൾ, പ്രദേശത്തെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർ സന്നിഹിതരായി. ക്ലബ്ബ് പ്രസിഡണ്ട് പ്രൊഫ.ദിൽഷാദ് റഷീദ് സ്വാഗതവും സെക്രട്ടറി മുഹമ്മദ് ആസാദ് നന്ദിയും രേഖപ്പെടുത്തി
