Kunamkulam
കുന്നംകുളത്ത്പ്രസവത്തെ തുടർന്ന് യുവതി മരിച്ചു.

കുന്നംകുളത്ത്പ്രസവത്തെ തുടർന്ന് യുവതി മരിച്ചു.കുന്നംകുളം തെക്കേപ്പുറത്ത്പറവളപ്പിൽ സിനീഷ് ഭാര്യ ബിമിത (28) യാണ് മരിച്ചത്..കുന്നംകുളം സർക്കാർ ആശുപത്രിയിൽ ഇന്നലെ രാവിലെയാണ് ബിമിത പ്രസവിച്ചത്.ഇതിനിടെ രക്തസമ്മർദം കൂടിയത് നിയന്ത്രണവിധേയമാക്കാനായില്ല.ഇതിനിടെ ഹൃദയസ്തംഭനവും ഉണ്ടായി. ഉടനെ ഇവരെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് 7 മണിയോടെ മരണപ്പെടുകയായിരുന്നു.കുഞ്ഞിന് പ്രശ്നങ്ങളൊന്നുമില്ല..ഇവർക്ക് അഞ്ചുവയസ്സുള്ള ഒരു കുട്ടി കൂടിയുണ്ട്.സംസ്കാരം വെളളിയാഴ്ച വൈകിട്ട് 4 മണിക്ക്, ആർത്താറ്റ് സെൻ്റ് മേരീസ് പള്ളിയിൽ നടക്കും
