Local news

കുന്നംകുളം അർബൺ സൊസൈറ്റിയുടെ പ്ലാറ്റിനം ജൂബിലി ആസ്ഥാനമന്ദിരം നാടിന് സമർപ്പിച്ചു

കുന്നംകുളം :സഹകരണ രംഗത്ത് ഏഴര പതിറ്റാണ്ട് പിന്നിട്ട കുന്നംകുളം കോ ഓപ്പറേറ്റീവ് അർബൺ സൊസൈറ്റിയുടെ പ്ലാറ്റിനം ജൂബിലി ആസ്ഥാനമന്ദിരം സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ജനജീവിതത്തിൻ്റെ സമസ്ഥമേഖലയിലും സഹകരണ സംഘംങ്ങളുടെ സ്വധീനമുണ്ടെന്ന് മന്ത്രി പറഞ്ഞു. പൊതു സഹകരണ നയത്തിൻ്റെ അടിസ്ഥാനത്തിലാണ് സഹകരണ മേഖല പ്രവർത്തിക്കുന്നത്. ഒരു ഘട്ടത്തിൽ പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്കിൽ നിന്നും പാഠമുൾക്കൊണ്ടാണ് സഹകരണ മേഖല മുന്നോട്ട് കുതിക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങൾ ഈ മേഖലയെ തളർത്താനാവില്ലെന്ന് കാലം തെളിയിക്കും. സഹകാരികൾക്ക് ആശ്വാസം നൽകുന്ന നിരവധി പുതിയ പദ്ധതികൾ സഹകരണ മേഖലയിൽ പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുകയാണ്. സാധരണക്കാരൻ്റെ സാമ്പത്തിക ക്രയശേഷി വർദ്ധിപ്പിക്കുന്ന വിധത്തിലുള്ള നിരവധി പദ്ധതികൾ ആവിഷ്കകരിക്കുകയും, ന്യൂജെൻ ബാങ്കിംഗ് സംവിധാനങ്ങൾ വിപുലപ്പെടുത്തുകയുമാണ് അടുത്ത ലക്ഷ്യം. എന്നാൽ ഇതിനെയെല്ലാം തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ആ നീക്കം പ്രതിഷേധാർഹമാണ്.ഇതിനെയെല്ലാം മറികടന്ന് മുന്നോട്ട് പോകാൻ കേരളത്തിൻ്റെ സഹകരണ പ്രബുദ്ധത ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. എ സി.മൊയ്തീൻ എം എൽ എ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സസൺ സീത രവീന്ദ്രൻ സ്ട്രോങ്ങ് റൂം ഉദ്ഘാടനം ചെയ്തു. കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാൾ കലാമണ്ഡലം നിർവാഹക സമിതിയംഗം ടി കെ.വാസു ഉദ്ഘാടനംചെയ്തു. സഹകരണ സംഘം ജോ രജിസ്ട്രാർ എം ശബരീദാസൻ, സി വി മുകുന്ദനിൽ നിന്നും ആദ്യ നിക്ഷേപം സ്വീകരിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ ആദ്യ വായ്പ വിതരണം ചെയ്തു. ബാങ്കിൻ്റെ മുൻ കാല ഭാരവാഹികളെ സംഘാടക സമിതി ചെയർമാൻ എം. എൻ സത്യൻ പൊന്നാടയണിയിച്ചു.ബാങ്ക് പ്രസിഡൻ്റ് കെ എ അസീസ്, സെക്രട്ടറി ടി പി ശോഭന എന്നിവർ സംസാരിച്ചു.രണ്ടര കോടി രൂപ ചെലവഴിച്ചാണ് ഗുരുവായൂർ റോഡിൽ 8.75 സെൻറ് സ്ഥലവും മൂന്നുനില കെട്ടിടവും വാങ്ങിയത്. സൊസൈറ്റിയുടെ ലാഭവിഹിതത്തിൽ നിന്നാണ് സ്വന്തമായി കെട്ടിടം വാങ്ങിയത്. ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം ആസ്ഥാന മന്ദിരമായി ആധുനികവൽക്കരിച്ചിട്ടുള്ളത്. ഹെഡ് ഓഫിസും മെയിൻ ബ്രാഞ്ചും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. നിലവിലുള്ള ഓഫീസ് ടൗൺ ബ്രാഞ്ചായി പ്രവർത്തിക്കും. ഭാവിയിൽ നീതി മെഡിക്കൽ സ്റ്റോർ, നീതി ലാബ്, ജനസേവന കേന്ദ്രം എന്നിവയും ആരംഭിക്കും. കുന്നംകുളം സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ ഓഫീസ് ഈ കെട്ടിടത്തിലേക്ക് മാറ്റും. പ്ലാറ്റിനം ജൂബിലി വർഷത്തിന്റെ ഭാഗമായി സൊസൈറ്റിയുടെ പേരിൽ ആംബുലൻസ് പ്രവർത്തനം ആരംഭിക്കും.കുന്നംകുളം സർവ്വീസ് സഹകരണ സംഘം പ്രസിഡണ്ട് പി.എം സുരേഷ്, കുന്നംകുളം ഹൗസിംഗ് സഹകരണ സംഘം പ്രസിഡണ്ട് സി.ജി രഘുനാഥ്,കാർഷിക- കാർഷികേതര സഹകരണസംഘം പ്രസിഡണ്ട് സുഗുണൻ, കോൺഗ്രസ്സ് ഡി.സി.സി സെക്രട്ടറി കെ.സി ബാബു, സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം എം ബാലാജി,സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ടി ഷാജൻ, കേരള കോൺഗ്രസ്സ് എം.പ്രസിഡണ്ട് വർഗ്ഗീസ് നീലങ്കാവിൽ,ഐ.യു.എം.എൽ പ്രസിഡണ്ട് അൻവർ,സി.എം.പി ഏരിയ സെക്രട്ടറി വി.ജി അനിൽ ,മുൻ അർബൻ ബാങ്ക് പ്രസിഡണ്ട് വി.എഫ് പിയൂസ്, മുൻ സെക്രട്ടറിമാരായ എൻ.എം കൃഷ്ണൻകുട്ടി ,സിൽവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button