Local news
കുടുംബത്തിലെ എല്ലാവർക്കും കോവിഡ് പോസിറ്റീവ്; കൈകുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത് വാർഡ് മെമ്പർ ഫാത്തിമത് സിൽജ

ഒരു കുടുംബത്തിലെ എല്ലാവർക്കും കോവിഡ് പോസിറ്റീവ് ആവുകയും,അവരെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥ വരികയും ചെയ്തപ്പോൾ അവരുടെ ഇരുപത് ദിവസം പ്രായമായ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തുകൊണ്ട് ചാലിശ്ശേരി പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഫാത്തിമത് സിൽജ.
കോവിഡ് കാലത്ത് നാടിന് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്നവരാണ് വാർഡ് മെമ്പർമാർ.കോവിഡ് പോസിറ്റീവ് ആയാലും,വാക്സിന്റെ ടോക്കൺ മുതൽ രോഗികളുടെ സർവ്വ കാര്യത്തിനും ആദ്യം വിളി വരുന്നത് വാർഡ് മെമ്പർക്കാണ്.സ്വന്തം വാർഡിലെ ഓരോ വ്യക്തിയുടെയും ജീവിത സാഹചര്യം നോക്കി തന്നാൽ കഴിയുന്നത് ചെയ്യാൻ മുൻപിൻ ആലോചിക്കാതെ ഈ കൊറോണക്കാലത്ത് നാടിന് വേണ്ടി ഓടി നടക്കുന്ന മെമ്പർ ഫാത്തിമത് സിൽജ ഓരോ പൊതു പ്രവർത്തകനും മാതൃകയാണ്.














