EDAPPALLocal news

കുടിവെള്ള പൈപ്പ് പൊട്ടി ആഴ്ചകൾ പിന്നിട്ടിട്ടും നടപടിയില്ല അധികൃതരുടെ അനാസ്ഥ മൂലം പാഴാക്കുന്നത് ശുദ്ധജലം: യൂത്ത് ലീഗ് പ്രതിഷേധ സമരത്തിലേക്ക്

എടപ്പാൾ :വട്ടംകുളം തൈക്കാട് കുടിവെള്ള പൈപ്പ് പൊട്ടി ആഴ്ചകൾ പിന്നിട്ടിട്ടും നടപടി ഉണ്ടായില്ല അധികൃതരുടെ അനാസ്ഥ മൂലം ശുദ്ധജലം പാഴാക്കുന്നതിൽ യൂത്ത് ലീഗ് പ്രതിഷേധ സമരത്തിലേക്ക്.
ജനങ്ങൾ നിരന്തരമായി അധികൃതരുമായി ബന്ധപെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല ഇത് മൂലം കിലോമീറ്ററുകളോളമാണ് ശുദ്ധജലം പാഴായി കൊണ്ടിരിക്കുന്നത്. എത്രയും പെട്ടന്ന് അധികാരികൾ നടപടി സ്വീകരിച്ചില്ലകിൽ വാട്ടർ അതോറട്ടറി ഉപരോധ സമരം നടത്താനും വട്ടംകുള ടൗൺ യൂത്ത് ലീഗ് ഭാരവാഹികൾ തീരുമാനിച്ചു.
തവനൂർ മണ്ഡലം യൂത്ത് ലീഗ് ട്രഷറർ പത്തിൽ സിറാജ്, സജീർ എംഎം, അലിയാർ ടിപി, ഷഫീക്ക് ടിപി, റാഷിദ്‌ വിപി, എംവി റഊഫ്, പിഎം സുബൈർ, ഷബീർ പിടി,സുബൈർ അബ്ദുള്ളക്കുട്ടി, ഫവാസ് ടിപി എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button