EDAPPALLocal news

എടപ്പാൾ ഗ്രാമപഞ്ചായത്തിൽ 2023-24 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു

ഭവന നിർമ്മാണത്തിനും കൃഷിക്കും മുൻഗണന

എടപ്പാൾ: ഗ്രാമപഞ്ചായത്തിൽ 2023-24 വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ അവതരിപ്പിച്ചു. പ്രസിഡണ്ട് സി.വി.സുബൈദ ടീച്ചർ അധ്യക്ഷത വഹിച്ചു. ഭവന നിർമ്മാണത്തിനും കൃഷിക്കും റോഡ് വികസനത്തിനും ശുചിത്വത്തിനും ആരോഗ്യത്തിനും മുൻഗണന നെൽകുന്ന ബജറ്റിൽ തൊഴിൽ സംരംഭങ്ങൾക്കും വനിതാ വികസനത്തിനും സോളാർ വൈദ്യുതി ഉൽപ്പാദനത്തിനുമെല്ലാം തന്നെ പരിഗണന നൽകുന്നുണ്ട്.
25 57 49811 രൂപ വരവും
25 10 81800 രൂപ ചിലവും
46 68011 രൂപ മിച്ചവും
കണക്കാക്കുന്ന ബഡ്ജറ്റ്
ആണ് അവതരിപ്പിച്ചത്.
പഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള ബഡ്ജറ്റിനു മേൽ 22 ന് ബോർഡ് യോഗം ചേർന്ന് ചർച്ച ചെയ്തു അംഗീകാരം നൽകും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button