Categories: KERALA

കുംഭമേളക്ക് സുഹൃത്തിനൊപ്പം പോയ മലയാളിയെ കാണാനില്ല; സുഹൃത്ത് തിരിച്ചെത്തി

&NewLine;<p class&equals;"wp-block-paragraph">ചെങ്ങന്നൂര്‍&colon; പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കൂട്ടുകാരനോടൊപ്പം ചെങ്ങന്നൂരില്‍ നിന്നും പോയ മധ്യവയസ്‌കനെ കാണാനില്ലെന്ന് പരാതി&period;ചെങ്ങന്നൂര്‍ മുളക്കുഴ കൊഴുവല്ലൂര്‍ വാത്തിയുടെ മേലേതില്‍ വി എസ്&period; ജോജു &lpar;42&rpar; നെയാണ് കാണാതായത്&period; സുഹൃത്ത് നാട്ടില്‍ തിരികെ എത്തിയതായും മകള്‍ ചെങ്ങന്നൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു&period; സുഹൃത്തിനേട് അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അയല്‍ക്കാരനായ കുടുംബ സുഹൃത്തിനൊപ്പം ഇക്കഴിഞ്ഞ ഒമ്ബതിനാണ് ജോജു ചെങ്ങന്നൂരില്‍നിന്നു ട്രെയിന്‍ മാര്‍ഗം പോയത്&period; പിന്നീട് വിവരങ്ങള്‍ തിരക്കാന്‍ ജോജുവിന്റെ മക്കളും സഹോദരിയും മാറിമാറി പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല&period; ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">12ന് ജോജു മറ്റൊരു ഫോണില്‍ വീട്ടിലേക്ക് വിളിച്ച്‌ തന്റെ ഫോണ്‍ തറയില്‍ വീണ് പൊട്ടിയതായി അറിയിച്ചു&period; ഒപ്പമുള്ള അയല്‍ക്കാരനായ കുടുംബ സുഹൃത്തിന്റെ ഫോണിലാണ് വിളിക്കുന്നതെന്നും തങ്ങള്‍ കുംഭമേളയില്‍ എത്തി നദിയില്‍ സ്‌നാനം ചെയ്ത് ചടങ്ങുകള്‍ നിര്‍വഹിച്ചതായും 14ന് നാട്ടില്‍ മടങ്ങിയെത്തുമെന്നും അന്ന് പറഞ്ഞിരുന്നു&period; ഈ ഫോണ്‍ സന്ദേശത്തിനു ശേഷം ജോജുവിനെക്കുറിച്ച്‌ യാതൊരു വിവരവും വീട്ടുകാര്‍ക്കില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേ സമയം ജോജുവിനെ കൂട്ടിക്കൊണ്ടു പോയ അയല്‍വാസി 14നു തന്നെ നാട്ടിലെത്തുകയും ചെയ്തു&period; ഇതറിഞ്ഞ ജോജുവിന്റെ കുടുംബം വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേസമയം&comma; ജോജുവും താനും ഒരുമിച്ചാണ് പ്രയാഗിലെത്തിയതെന്ന് അയല്‍വാസി പറഞ്ഞു&period; കുംഭമേളയില്‍ പങ്കെടുത്ത ശേഷം ഇറ്റാര്‍സിയിലെ താമസ സ്ഥലത്തു തിരിച്ചെത്തി&period; അതിനിടെ കുംഭമേളക്ക് തന്റെ ചില ബന്ധുക്കള്‍ നാട്ടില്‍ നിന്നും വന്നപ്പോള്‍ അവരെ കൂട്ടി പ്രയാഗില്‍ പോയതായും തിരിച്ചു വരുമ്ബോള്‍ ജോജുവിനെ താമസ സ്ഥലത്തു കണ്ടില്ലെന്നും ഇയാള്‍ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതിനിടെ കുംഭമേളയുടെ ഭാഗമായി ഇരുവരും നദിയില്‍ മുങ്ങിക്കളിക്കുന്ന ദൃശ്യം അയല്‍വാസിയുടെ ഫോണില്‍ നിന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു&period; ഈ സാഹചര്യത്തിലാണ് ജോജുവിനെ കുംഭമേളയില്‍ പങ്കെടുത്ത ശേഷം കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇല്ലാത്തതിനാല്‍ സംഭവം സംബന്ധിച്ച്‌ കേന്ദ്ര&comma; സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങള്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണെന്ന് കുടുംബം അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പിലാവ് ആൽത്തറ കൊടമുക്ക് പൂയംകുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തലപ്പിള്ളിപ്പറമ്പിൽ സജീവിന്റെ ഭാര്യ ആതിരയാണ് മരിച്ചത്. 33 വയസ്സായിരുന്നു.എടപ്പാളിലെ…

5 hours ago

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ…

5 hours ago

ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് വിദ്യാർ‍ഥിനിയുടെ കൈ തല്ലിയൊടിച്ചു; അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: അധ്യാപകൻ ചൂരൽകൊണ്ട് ‌അടിച്ചതിനെത്തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടിയ സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. കല്ലിങ്ങൽപറമ്പ്…

5 hours ago

വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ;കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലത്തിൽ സർഗമഴയുടെ താളം

എടപ്പാൾ: കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലഭൂമിയിൽ സർഗമഴയുടെ താളം. അക്കിത്തത്തിൻ്റെയും ഇടശ്ശേരിയുടെയും എം ടി യുടെയും സർഗവൈഭവം തൊട്ടറിഞ്ഞും മധുരമാർന്ന ശീലുകളുടെ…

5 hours ago

എടപ്പാൾ കെയർ വില്ലേജ് കുടുംബ സംഗമം സംഘടിപ്പിച്ചു.

എടപ്പാൾ: നിരാലംബ കുടുംബങ്ങളെ നെഞ്ചോട് ചേർത്ത്, പരാശ്രയത്വത്തിൽ നിന്ന്നിരാശ്രയത്വത്തിലേക്ക് കൈ പിടിച്ചുയർത്തുന്ന, സഹോദര്യത്തിന്റെയും, സാന്ത്വനത്തിന്റെയും മഹിത മാതൃക സമൂഹത്തിന് പകർന്ന്…

5 hours ago

പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

മാറഞ്ചേരി: സാന്ത്വന പരിചരണ പുനരി ധിവാസ കേന്ദ്രമായ കോതമംഗലം പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു. മാറഞ്ചേരി ഹോപ്പ്…

5 hours ago