പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി&colon; സാന്ത്വന പരിചരണ പുനരി ധിവാസ കേന്ദ്രമായ കോതമംഗലം പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു&period; മാറഞ്ചേരി ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് യാത്ര നടത്തിയത്&period; രണ്ട് ബസുകളിലായാണ് കാലത്ത് യാത്ര പുറപ്പെട്ടത്&period; സമാധാനത്തിൻ്റെ താഴ്‌വരയായ സ്ഥാപനത്തിലെ ഏഴ് ബ്ലോക്കുകളിലെയും നിസ്സഹായരും നിരാലംഭരുമായ മനുഷ്യർക്ക് വളരെ ഉത്തരവാദിത്വത്തോടെ ചികിത്സയും പരിചരണവും നൽകുന്നത് ഏറെ പ്രശംസനീയമായ കാഴ്ചയായിരുന്നു&period;<br>ആയിരത്തിൽ പരം വരുന്ന അന്തേവാസികളെ നേരിട്ട് കാണാനും ആശയവിനിമയം നടത്താനും സാധിച്ചു&period; ഇവരെ പരിചരിക്കുന്നതിനു നിസ്വാർത്ഥതയോടെ ജോലി ചെയ്യുന്ന വളണ്ടിയർമാരുടെയും ജീവനക്കാരുടെയും സേവനം പ്രത്യേകം പ്രശംസ അർഹിക്കുന്നതായിരുന്നു&period;<br>ബ്ലോക്കുകളിലെ അന്തേവാസികളെ കണ്ടതിന് ശേഷം കോൺഫ്രൻസ് ഹാളിൽ എല്ലാവരും ഒരുമിച്ച് കൂടി അനുഭവങ്ങൾ പങ്ക് വെച്ചു&period; ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്റ്റർ എ അബ്ദുൾ ലത്തീഫ് ആമുഖ പ്രഭാഷണം നടത്തി&period; പീസ് വാലി മാതൃകയിൽ മാറഞ്ചേരിയിൽ ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സംവിധാനത്തെ കുറിച്ച് അദ്ദേഹം ആമുഖത്തിൽ പറയുകയുണ്ടായി&period; പീസ് വാലി ചെയർമാൻ അബൂബക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു&period; പീസ് വാലിയിൽ നടത്തി കൊണ്ടിരുന്ന പ്രവർത്തനങ്ങൾ വീഡിയോടെ സഹായത്തോടെ അദ്ദേഹം വിശദീകരിച്ചു&period; പീസ് വാലിയിലെ അന്തേവാസികളുടെ പരിചരണത്തിന് ലക്ഷക്കണക്കിന് രൂപയാണ് ഓരോ ദിവസവും ചെലവഴിച്ച് കൊണ്ടിരിക്കുന്നത്&period; ഉദാരമതികളുടെ നിർലോപമായ സഹായങ്ങളാലാണ് ഇവയെല്ലാം നടന്ന് കൊണ്ടിരിക്കുന്നത്&period; പീസ് വാലിയിൽ നടത്താൻ ഉദ്ദേശിക്കുന്ന ഭാവി പദ്ധതികളും ചെയർമാൻ അബൂബക്കർ സാഹിബ് വിശദീകരിച്ചു&period; പീസ് വാലി എക്സിക്യൂട്ടീവ് ഡയറക്റ്റർ ബാസിത് പീസ് വാലിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു&period; അനുഭവങ്ങൾ പങ്ക് വെച്ച് കൊണ്ട് നിഷാദ്&comma; ലത ടീച്ചർ&comma; അബൂബക്കർ&comma; മുഹമ്മദലി പൂക്കോട്ടൂർ എന്നിവർ സംസാരിച്ചു&period; ട്രസ്റ്റ് ബോർഡ് അംഗം ഷംസുദ്ധീൻ നദ്‌വി സമാപന പ്രസംഗം നിർവ്വഹിച്ചു&period;<br>യാത്രക്ക് ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ കോർഡിനേറ്റർ മുഹമ്മദുണ്ണി മാനേരി &comma;എക്സിക്യൂട്ടീവ് അംഗങ്ങളായ കാട്ടിൽ മുഹമ്മദ് കുട്ടി&comma; ഏ&period;ടി&period; അലി&comma; ബക്കർ വടമുക്ക്&comma; ഹരീന്ദ്രനാഥ്&comma; കിം അബ്ദുറഹ്‌മാൻ&comma; റംഷാദ്&comma; ഖാലിദ് മംഗലത്തേൽ&comma; ഇ യം മുഹമ്മദ്&comma; ലത ടീച്ചർ എന്നിവർ നേതൃത്വം നൽകി&period; യാത്രാ അംഗങ്ങൾ ശേഖരിച്ച സംഭാവന എ&period; അബ്ദുൾ ലത്തീഫ് &comma; ഉണ്ണി മാനേരി &comma; മുഹമ്മദ് കുട്ടി എന്നിവർ പീസ് വാലി അധികൃതർക്ക് കൈമാറി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പിലാവ് ആൽത്തറ കൊടമുക്ക് പൂയംകുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തലപ്പിള്ളിപ്പറമ്പിൽ സജീവിന്റെ ഭാര്യ ആതിരയാണ് മരിച്ചത്. 33 വയസ്സായിരുന്നു.എടപ്പാളിലെ…

50 minutes ago

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ…

54 minutes ago

ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് വിദ്യാർ‍ഥിനിയുടെ കൈ തല്ലിയൊടിച്ചു; അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: അധ്യാപകൻ ചൂരൽകൊണ്ട് ‌അടിച്ചതിനെത്തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടിയ സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. കല്ലിങ്ങൽപറമ്പ്…

56 minutes ago

വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ;കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലത്തിൽ സർഗമഴയുടെ താളം

എടപ്പാൾ: കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലഭൂമിയിൽ സർഗമഴയുടെ താളം. അക്കിത്തത്തിൻ്റെയും ഇടശ്ശേരിയുടെയും എം ടി യുടെയും സർഗവൈഭവം തൊട്ടറിഞ്ഞും മധുരമാർന്ന ശീലുകളുടെ…

1 hour ago

എടപ്പാൾ കെയർ വില്ലേജ് കുടുംബ സംഗമം സംഘടിപ്പിച്ചു.

എടപ്പാൾ: നിരാലംബ കുടുംബങ്ങളെ നെഞ്ചോട് ചേർത്ത്, പരാശ്രയത്വത്തിൽ നിന്ന്നിരാശ്രയത്വത്തിലേക്ക് കൈ പിടിച്ചുയർത്തുന്ന, സഹോദര്യത്തിന്റെയും, സാന്ത്വനത്തിന്റെയും മഹിത മാതൃക സമൂഹത്തിന് പകർന്ന്…

1 hour ago

എം.വി യൂസഫ് മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ഇബ്രാഹിം മുതൂരിന് കൈമാറി

എടപ്പാൾ: വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവന നൽകിയ എം.വി യൂസഫ് മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ഇബ്രാഹിം…

1 hour ago