CHANGARAMKULAM
കല്ലൂർമ്മ തരിയത്ത് ഇരുപതോളം പേർ കോൺഗ്രസ്സിൽ ചേർന്നു
ചങ്ങരംകുളം: നിയമസഭ തിരെഞ്ഞെടുപ്പ് പ്രചരണാർത്ഥം കല്ലൂർമ്മ തരിയത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തരിയത്ത് സെന്ററിൽ യു ഡി എഫ് പൊതുയോഗം സംഘടിപ്പിച്ചു. യോഗത്തിൽ യു ഡി എഫ് സ്ഥാനാർഥി നൗഷാദലി, റിയാസ് മുക്കോളി,ഇ പി ഏനു, നാഹിർ ആലുങ്ങൾ, മുരളീധരൻ, ശാന്തിനി രവീന്ദ്രൻ, അഷ്‌റഫ് കാട്ടിൽ, ഒ പി റഫീഖ് എന്നിവർ സംസാരിച്ചു. പ്രദേശത്തെ ഇരുപതോളം സിപിഎം പ്രവർത്തകർ പാർട്ടി വിട്ട് കോൺഗ്രസ്സിൽ ചേർന്നു. പാർട്ടിയിൽ ചേർന്നവർക്ക് യു ഡി എഫ് സ്ഥാനാർഥി നൗഷാദലി ഷാൾ അണിയിച്ചു.