Categories: Local newsMALAPPURAM

കരിപ്പൂരിൽ വീടു നഷ്ടപ്പെടുന്നവർക്ക് സ്പെഷൽ പാക്കേജ് അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തേക്കും

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;download-1-10&period;jpg" alt&equals;"" class&equals;"wp-image-44492"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറം &colon; കോഴിക്കോട് വിമാനത്താവളത്തിന്റെ റിസ വികസിപ്പിക്കുന്നതിന് ഭൂമിയേറ്റെടുത്തു നൽകാൻ കേന്ദ്രസർക്കാർ നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ തിരക്കിട്ട നടപടികളുമായി സംസ്ഥാന സർക്കാർ&period; വീടു നഷ്ടപ്പെടുന്നവർക്ക് സ്പെഷൽ പാക്കേജ് അനുവദിക്കുന്ന കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു&period; അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാൽ അടുത്തയാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗം ഇതു ചർച്ചയ്ക്കെടുക്കുമെന്നാണു സൂചന&period; സ്ഥലമേറ്റെടുക്കലിന്റെ ചുമതലയുള്ള ഡപ്യൂട്ടി കലക്ടർ സമർപ്പിച്ച അടിസ്ഥാന വിലനിർണയ റിപ്പോർട്ട് &lpar;ബിവിആർ&rpar; മലപ്പുറം കലക്ടറുടെ പരിഗണനയിലാണ്&period; ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കലക്ടറാണ്&period; ഇത് അനുമതിക്കായി സർക്കാരിലേക്കു സമർപ്പിക്കേണ്ടതില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്നും അതിവേഗം ഭൂമിയേറ്റെടുത്ത് നൽകാൻ ശ്രമിക്കുകയാണെന്നും കലക്ടർ വി&period;ആർ&period;പ്രേംകുമാർ അറിയിച്ചു&period; ഈ മാസം 31നു മുൻപായി ഭൂമിയേറ്റെടുത്തു നൽകിയില്ലെങ്കിൽ നിലവിലെ റൺവേയുടെ നീളം കുറച്ച് റിസ വികസിപ്പിക്കുമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്&period; എന്നാൽ&comma; ഭൂമിയേറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണെന്നും ഇതുവരെ സ്വീകരിച്ച നടപടികളും സംസ്ഥാന സർക്കാർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്&period; കഴിഞ്ഞ ദിവസം എംപിമാരിൽ ചിലർ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടിരുന്നു&period; സർക്കാർ ഭൂമിയേറ്റെടുത്ത് നൽകിയാൽ റൺവേ നീളം കുറക്കില്ലെന്ന മറുപടിയാണ് അവർക്കു ലഭിച്ചത്&period;98 ഭൂവുടമകളിൽനിന്നായി 14&period;5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്&period;ഇതിൽ 64 പേർക്ക് വീട് നഷ്ടപ്പെടുന്നുണ്ട്&period; വീട് നഷ്ടപ്പെടുന്നവർക്ക് സ്പെഷൽ പാക്കേജായി 10 ലക്ഷം രൂപ നൽകുകയെന്ന നിർദേശമാണ് മന്ത്രി വി&period;അബ്ദുറഹിമാന്റെ നേതൃത്വത്തിൽ സർക്കാരിനു നൽകിയത്&period; ഇത് മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്&period; നിലവിൽ ഭൂമിയേറ്റെടുക്കലിനായി 74 കോടി സർക്കാർ അനുവദിച്ചിട്ടുണ്ട്&period;വീട് നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരത്തിനു പുറമേ 4&period;6 ലക്ഷം രൂപ നൽകാൻ നേരത്തേ തീരുമാനമുണ്ട്&period; സ്പെഷൽ പാക്കേജ് അനുവദിക്കുമ്പോൾ ഒരാൾക്ക് 5&period;4 ലക്ഷം രൂപ കൂടി അനുവദിക്കേണ്ടിവരും&period; ഇതിന് ധനവകുപ്പിന്റെ അനുമതി ആവശ്യമാണ്&period; അതുകൂടി വാങ്ങി അടുത്ത മന്ത്രിസഭ തന്നെ ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്നാണു സൂചന&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

🏛️ ASSABAH ARTS AND SCIENCE COLLEGE, VALAYAMKULAM(Affiliated to University of Calicut, Approved by AICTE)🌏 www.assabahasc.org

🎓2026-27 അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു! 📚 UG 𝗣𝗿𝗼𝗴𝗿𝗮𝗺𝗺𝗲𝘀: BBA FINANCE (AICTE Approved) BBA HRM (AICTE…

49 minutes ago

വാക്ക് തർക്കം: ചിയ്യാനൂരിൽ ഒരാൾക്ക് കുത്തേറ്റു

ചങ്ങരംകുളം : ചിയ്യാനൂരിൽ ഗൃഹനാഥന് കുത്തേറ്റു. ചിയ്യാനൂർ കോട്ടയിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പയൂരവളപ്പിൽ മുഹമ്മദ്കുട്ടി(50)ക്കാണ് കുത്തേറ്റത്‌. തലയിൽ കുത്തേറ്റ…

51 minutes ago

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

14 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

14 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

14 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

19 hours ago