കപ്പൂർ
കപ്പൂർ ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി അശ്വമേധം 7.0 ദേശീയ വിര വിമുക്ത ദിനം ആചരിച്ചു.
കപ്പൂർ : ആരോഗ്യം, ആനന്ദംവൈബ് ഫോർ വെൽനെസ്എന്നീ ആരോഗ്യ ക്യാമ്പയിനുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനവും വോളന്റീർ പരിശീലനവു കപ്പൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു. വൈസ് പ്രസിഡന്റ് രാജീവ് പാറയിൽ അധ്യക്ഷത വഹിച്ചു. കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ അലി കുമരനല്ലൂർ, അമീൻ മാസ്റ്റർ, റഫീന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.
ജൂനിയർ ഹെൽത്ത്
ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖ്, ഷെരീഫ്, സുമി സുധീഷ്, സിനി, മഞ്ജുള, സ്മിത പറക്കുളം, നസീമ, ശ്രീജിത്ത്, രാജലക്ഷ്മി, സ്കൂൾ അധ്യാപകർ, അംഗൻവാടി ടീച്ചർമാർ, ആശ പ്രവർത്തകർ,ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.