Palakkad

ഓടിച്ചുകൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ് ദേശീയപാതയോരത്ത് നിർത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടിൽ ബാബുവിനെയാണ് (45) മണലി പാലത്തിനു താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസായിരുന്നു ബാബു ഓടിച്ചിരുന്നത്. ശനിയാഴ്‌ച വൈകിട്ട് പാലിയേക്കര ടോൾപ്ലാസയ്ക്കു സമീപം ബസ് നിർത്തിയിട്ട് ബാബു ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് യാത്രക്കാരെ കണ്ടക്ടർ ഇടപെട്ട് മറ്റൊരു ബസിൽ കയറ്റിവിട്ടു. പിന്നാലെ ബസ് പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റി.
പുതുക്കാട് പൊലിസും ബന്ധുക്കളും ചേർന്ന് അന്വേഷിക്കുന്നതിനിടെ മണലി പാലത്തിനുസമീപമുള്ള ഭാഗത്ത് ബാബുവിൻ്റെ മൊബൈൽ ഫോൺ ലഭിച്ചിരുന്നു.ഞായറാഴ്ച രാവിലെയാണ് പാലത്തിനുസമീപം ബാബുവിനെ മരിച്ച നിലയിൽകണ്ടെത്തിയത്.പുതുക്കാട്പൊലിസ്സ്ഥലത്തെത്തിഅന്വേഷണംആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button