Categories: Local newsMALAPPURAM

ഐ.എം. വിജയൻ ഇനി മലപ്പുറം എം.എസ്.പി അസിസ്റ്റന്‍റ് കമാൻഡന്‍റ് വിജയൻ നിലവിൽ കേരള പൊലീസ് ഫുട്ബാൾ ടീം ടെക്നിക്കൽ ഡയറക്ടറാണ്

മലപ്പുറം: കാൽപന്ത്​ രംഗത്തെ അതികായൻ ഐ.എം. വിജയൻ ഇനി മലബാർ സ്പെഷൽ പൊലീസ് അസിസ്​റ്റൻറ് കമാൻഡൻറ്. ബുധനാഴ്ച രാവിലെ മലപ്പുറം എം.എസ്.പി ആസ്ഥാനത്ത് കമാൻഡൻറ് യു. അബ്​ദുൽ കരീമി​െൻറ കാര്യാലയത്തിലെത്തി അദ്ദേഹം ചുമതലയേറ്റെടുത്തു.

കേരള പൊലീസ് ഫുട്ബാൾ ടീമി​െൻറ ടെക്നിക്കൽ ഡയറക്ടർ കൂടിയായ വിജയൻ ഇനി മലപ്പുറം കേന്ദ്രമാക്കി പ്രവർത്തിക്കും. എം.എസ്.പി നിലമ്പൂർ ക്യാമ്പാണ് ഇപ്പോൾ പൊലീസ് ടീമി​െൻറ ആസ്ഥാനം.
സി.ഐ റാങ്കിൽ തൃപ്പൂണിത്തുറയിലെ കേരള ആംഡ് പൊലീസ് ഒന്നാം ബറ്റാലിയനിൽ സേവനമനുഷ്ഠിക്കവെയാണ് സ്ഥാനക്കയറ്റം ലഭിച്ചത്. എം.എസ്.പിയിൽ പുതുതായി ആരംഭിക്കുന്ന പൊലീസ് ഫുട്ബാൾ അക്കാദമിയുടെ ഡ‍യറക്ടറായി വിജയനെ ഇതിനകം നിയമിച്ചിട്ടുണ്ട്. അസി. കമാൻഡൻറുമാരും സഹതാരങ്ങളുമായ ഹബീബ് റഹ്​മാ​െൻറയും റോയ് റോജസി​െൻറയും സാന്നിധ്യത്തിലാണ് ചുമതലയേറ്റത്.

പുതിയ സ്ഥാനലബ്​ധിയിൽ സന്തോഷമുണ്ടെന്നും ഫുട്ബാളിന് വളക്കൂറുള്ള നാട്ടിൽ ആരംഭിക്കുന്ന അക്കാദമിയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും വിജയൻ പറഞ്ഞു

Recent Posts

എയര്‍ടെല്‍ വന്നാല്‍ മുട്ടിടിക്കും; അമ്മാതിരി പ്ലാനല്ലേ ഇറക്കിയത്, 56 ദിവസം കാലാവധി, 3 ജിബി ഡെയിലി

ഇന്ത്യയില്‍ ടെലികോം കമ്ബനികള്‍ അധികമൊന്നുമില്ല. സേവനങ്ങള്‍ നല്‍കുന്നതില്‍ ഉള്ള കമ്ബനികള്‍ ഒന്നും തന്നെ പിശുക്ക് കാട്ടാറുമില്ല . ഉപഭോക്താക്കളെ കൈയിലെടുക്കാൻ…

16 minutes ago

ഒറ്റപ്പാലത്ത് ഉത്സവപന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് വീണു

എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…

8 hours ago

എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു

’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…

9 hours ago

വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു; മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞതെന്ന് നിഗമനം

വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…

9 hours ago

വളാഞ്ചേരിയിൽ എം ഡിഎം എയുമായി രണ്ടു യുവാക്കൾ പിടിയിൽ

എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…

11 hours ago

കഞ്ചാവ് മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…

11 hours ago