THAVANUR

ഐഡിയൽ താരങ്ങൾ ദേശീയ സ്കൂൾ മേളയിൽ

എടപ്പാൾ: സ്കൂൾകായിക മേളയിലെ സംസ്ഥാന ചാമ്പ്യൻമാരായ കടകശ്ശേരി ഐഡിയൽ സ്കൂളിലെ കായിക താരങ്ങൾ ദേശീയ സ്കൂൾ മീറ്റിൽ പങ്കെടുക്കാനായി മധ്യപ്രദേശിലെ ഭോപ്പാലിലെത്തി.
കേരളത്തിൽനിന്ന് മീറ്റിൽ പങ്കെടുക്കുന്ന 65 താരങ്ങളിൽ 10 പേരും ഐഡിയൽ കാമ്പസിൽ നിന്നുള്ളവരാണ്.
ഐഡിയൽ സീനിയർ കോച്ച് ടോമി ചെറിയാൻ, ചീഫ് കോച്ച് നദീഷ് ചാക്കോ എന്നിവരോടൊപ്പം ഫെബിൽ കെ ബാബു (110 മീറ്റർ ഹർഡിൽസ്),
മുഹമ്മദ്‌ ഷാൻ പി. ( 100,200, 4×100 മീറ്റർ) ആസിഫ് ടി സി. ( ജാവലിൻ ത്രോ),
മുഹമ്മദ്‌ മുഹ്സിൻ. (ഹൈജംബ് & ട്രിപ്പിൾ ജംബ്),ഐശ്വര്യ സുരേഷ്.
(ജാവലിൻ ത്രോ) ,
റിറ്റി പി. രാജു.
(800 മീറ്റർ,4×400 റിലേ ) ,
ശീതൾ എം. സ്.
(3000 മീറ്റർ നടത്തം)
ദേവിക സി. എസ്
(ട്രിപ്പിൾ ജംപ് ) ,
അനുഗ്രഹ. സി.
(4×100 &
4×400 മീറ്റർ റിലേ ), മുഹമ്മദ് സിനാൻ. (ഹൈജംബ് & പോൾ വാൾട്ട്)എന്നീ പത്ത് മിന്നും താരങ്ങളാണ് ഭോപ്പാലിലെത്തി കേരളത്തിന് വേണ്ടി പ്രാക്ടീസ് തുടങ്ങിയത്.
ഇന്ന് (6-6-23-ചൊവ്വ) മീറ്റിന് തുടക്കമാവും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button