EDAPPALLocal newsTHAVANUR
ഐഡിയൽ ഗ്രാജ്വേഷൻ സെർമണി നടന്നു


എടപ്പാൾ : കടകശ്ശേരി ഐഡിയൽ മോണ്ടിസോറി സ്കൂളിൽ രണ്ട് വർഷം പഠിച്ച് പ്രൈമറി മോണ്ടിസോറിയിലേക്ക് പ്രവേശനം നേടിയ മുന്നൂറോളം കുട്ടികൾക്കായി ഗ്രാജ്വേഷൻ സർമണി നടത്തി.
മുന്നുറോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ മോണ്ടിസോറി പ്രിൻസിപ്പാൾ ബിന്ദു പ്രകാശ് അധ്യക്ഷയായി,മാനേജർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു.

ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ ,സീനിയർ പ്രിൻസിപ്പാൾ എഫ് ഫിറോസ്, സിബിഎസ്ഇ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്, ചിത്ര ഹരിദാസ്, വി മൊയ്തു, ഉമർ പുനത്തിൽ, ബിന്ദു മോഹൻ, ഉഷ കൃഷ്ണകുമാർ ,സുപ്രിയ ഉണ്ണികൃഷ്ൻ, എസ് സുധീഷ്, പി വി സിന്ധു എന്നിവർ പ്രസംഗിച്ചു
