THAVANUR
ഐഡിയൽ കാമ്പസിൽ എസ് പി സി ത്രിദിന ക്യാമ്പിന് തുടക്കമായി

തവനൂർ: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് ( എസ്. പി. സി) യൂണിറ്റ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിന് തുടക്കമായി.
കുറ്റിപ്പുറം സി ഐശശീന്ദ്രൻ മേലേതിൽ പതാക ഉയർത്തിയതോടെ തുടക്കമായ ക്യാമ്പ് തവനൂർ പഞ്ചായത്ത് പ്രസിഡണ്ട് സി പി നസീറ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ മജീദ് ഐഡിയൽ അദ്ധ്യക്ഷത വഹിച്ചു
റോഡ് സുരക്ഷ എന്ന വിഷയത്തിൽ സി ഐ ശശീന്ദ്രൻ മേലേതിൽ, തിരൂർ ഉപജില്ല എസ് പി സി നോഡൽ ഓഫീസർ വാസുണ്ണി എന്നിവർ ക്ലാസെടുത്തു.
ഹൈസ്കൂൾ എച്ച് എംചിത്ര ഹരിദാസ്, സി പി ഒ ജ്യോതിലക്ഷ്മി, എസി പി ഒ ഷമീർ പന്താവൂർ എന്നിവർ
പ്രസംഗിച്ചു.
തുടർ ദിവസങ്ങളിൽ പരേഡ് പ്രാക്ടീസ്, ബോധവൽക്കരണ ക്ലാസുകൾ, ഫീൽഡ് വിസിറ്റിംഗ് തുടങ്ങിയവ നടക്കും
