Categories: SPORTS

ഏഷ്യാകപ്പിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ടീം ഇന്ത്യ കിരീടം നേടി

&NewLine;<p class&equals;"wp-block-paragraph"><em>ദുബായ്<&sol;em> &colon; ഏഷ്യാകപ്പിൽ ചിരവൈരികളായ പാകിസ്ഥാനെ തോൽപ്പിച്ച് ടീം ഇന്ത്യ&period; ഒമ്പതാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് ഫൈനലിൽ വിജയിക്കുന്നത്&period; ആദ്യാവസാനം ആവേശഭരിതമായിരുന്ന മത്സരത്തിനൊടുവിൽ ഇന്ത്യ വിജയം സ്വന്തമാക്കിയെങ്കിലും ജേതാക്കൾക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല&period; ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവൻ എന്ന നിലയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടിയായ മുഹസിൻ നഖ്‌വിയിൽ നിന്നും കപ്പ് ഏറ്റുവാങ്ങാൻ ടീം ഇന്ത്യ തയ്യാറായില്ല&period; അതേസമയം&comma; മത്സരം കഴിഞ്ഞിട്ടും ഒരു മണിക്കൂർ വൈകിയാണ് നഖ്‌വി വേദിയിലെത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്&period; ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ 19&period;1 ഓവറിൽ 146 റൺസാണ് നേടിയത്&period; പാക് പടഉയർത്തിയ 147 റൺസ് വിജയലക്ഷ്യം&comma; 19&period;4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്&period; ടൂർണമെന്റിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടിയത്&period; ടൂർണമെന്റിൽ ഒരു തോൽവി പോലുമില്ലാതെയാണ് ഇന്ത്യയുടെ കിരീടനേട്ടം&period; അതേസമയം&comma; മൂന്ന് പരാജയങ്ങൾ അറിഞ്ഞാണ് പാകിസ്താൻ ഫൈനലിലെത്തിയത്&period; ആ മൂന്നു പരാജയങ്ങളും ഇന്ത്യയോടായിരുന്നു എന്നതും ശ്രദ്ധേയമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അർധ സെഞ്ചുറി നേടിയ തിലക് വർമയും നാലു വിക്കറ്റുകൾ നേടി പാക് നിരയെ തകർത്ത കുൽദീപ് യാദവുമാണ് ഇന്ത്യയുടെ ഫൈനൽ ഹീറോകൾ&period; പാകിസ്താനുവേണ്ടി സഹിബ്സാദ ഫർഹാൻ അർധസെഞ്ചുറി നേടി&period; ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 19&period;1 ഓവറിൽ 146 റൺസിന് പുറത്തായി&period; മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19&period;4 ഓവറിൽ ലക്ഷ്യം മറികടന്നു&period; സ്‌കോർ&colon; 150&sol;5&period; ഒരു ഘട്ടത്തിൽ 20-ന് മൂന്ന് എന്ന നിലയിൽ തകർന്ന ഇന്ത്യയെ&comma; തിലക് വർമയും സഞ്ജു സാംസണും ചേർന്നാണ് വീണിടത്തുനിന്ന് എഴുന്നേൽപ്പിച്ചത്&period; 53 പന്തുകൾ നേരിട്ട തിലക് നാല് സിക്‌സും മൂന്ന് ഫോറും സഹിതം 69 റൺസ് നേടി&period; തിലകിന്റെ ഇന്നിങ്‌സാണ് ഇന്ത്യയുടെ കിരീട വിജയത്തിൽ ഏറ്റവും നിർണായകമായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നാലാം വിക്കറ്റിൽ തിലക് വർമയും സഞ്ജു സാംസണും ചേർന്ന് 57 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി പ്രതീക്ഷ പകർന്നു&period; 13-ാം ഓവറിൽ 21 പന്തിൽ 24 റൺസുമായി സഞ്ജു മടങ്ങി&period; അബ്രാർ അഹ്മദിന്റെ പന്തിൽ ഫർഹാന് ക്യാച്ചായാണ് പുറത്താവൽ&period; ഒരു സിക്സും രണ്ട് ഫോറും സഞ്ജുവിന്റെ ഇന്നിങ്സിലുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പിന്നീട് തിലകിനൊപ്പം ശിവം ദുബെയുടെ ഊഴമായിരുന്നു&period; തിലകിനൊപ്പം അഞ്ചാംവിക്കറ്റിൽ ശക്തമായി നിലയുറപ്പിച്ച ദുബെ 22 പന്തിൽ 33 റൺസ് നേടി ജയത്തിൽ സുപ്രധാന പങ്കുവഹിച്ചു&period; രണ്ട് സിക്‌സും ഒരു ഫോറും ചേർന്ന ഇന്നിങ്‌സാണ് ദുബെയുടേത്&period; ദുബെ പുറത്തായതോടെ ക്രീസിലെത്തിയ റിങ്കു സിങ് ആണ് ഒരു ഫോറോടെ ഇന്ത്യയുടെ വിജയറൺസ് കുറിച്ചത്&period; പാകിസ്താനുവേണ്ടി ഫഹീം അഷ്‌റഫ് മൂന്നും ഷഹീൻ അഫ്രീദി&comma; അബ്‌റാർ അഹ്‌മദ് എന്നിവർ ഓരോന്നും വിക്കറ്റുകൾ നേടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">147 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഓപ്പണർ അഭിഷേക് ശർമയെയാണ് ആദ്യം നഷ്ടപ്പെട്ടത്&period; ഫഹീം അഷ്‌റഫ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിൽ മടങ്ങുമ്പോൾ ആറു പന്തിൽ അഞ്ച് റൺസാണ് അഭിഷേക് നേടിയത്&period; ശുഭ്മാൻ ഗില്ലും &lpar;12&rpar; ക്യാപ്റ്റൻ സൂര്യകുമാർ യാദവും &lpar;1&rpar; പിന്നാലെ മടങ്ങി&period; ഗില്ലിനെ ഫഹീമും സൂര്യയെ ഷഹീൻ അഫ്രീദിയുമാണ് മടക്കിയത്&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പെപ് ടോക്ക്@ക്ലാസ് റൂം’ പദ്ധതി ഉദ്ഘാടനം നടന്നു

കുറ്റിപ്പുറം: വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും, പോസിറ്റീവ് ചിന്താഗതിയും മികച്ച വ്യക്തിത്വവും രൂപപ്പെടുത്തുന്നതിനുമായി മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ വിജയഭേരി പദ്ധതിയുടെ ഭാഗമായി…

2 days ago

പവർ കട്ടിനെതിരെ ബിജെപി തവനൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

എടപ്പാൾ: കെ എസ് ഇ ബി യുടെ അനിയന്ത്രിതമായ പവർ കട്ടും , ജനദ്രോഹമായ അഡ്വാൻസ് ബിൽ സംവിധാനവും, ഉടൻ…

2 days ago

ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥിഅധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

പൊന്നാനി: പൊന്നാനിയിലെ വിദ്യാഭ്യാസ മേഖലയില്‍ അര നൂറ്റാണ്ട് പിന്നിട്ട ഐ.എസ്.എസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം അലുംനി…

2 days ago

ഐ എച്ച് ആർ ഡി യെ കാലോചിതമായി പരിഷ്കരിക്കും: ഡോ. എം വി രാജേഷ്

എടപ്പാൾ: സംസ്ഥാന സർക്കാരിന് കീഴിലെ കേരളത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായ ഐ എച്ച് ആർ ഡി യിൽ…

2 days ago

കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു

ചങ്ങരംകുളം: കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെ.എൽ.ഇ.ഒ) പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം ചങ്ങരംകുളത്ത് നടന്നു. നന്നംമുക്ക്…

2 days ago

കുടുംബ സംഗമം സംഘടിപ്പിച്ചു

എടപ്പാൾ: സാമൂഹിക ഐക്യത്തിന്റെയും കുടുംബബന്ധങ്ങളുടെ ഊഷ്മളതയുടെയും സന്ദേശം പകർന്നുകൊണ്ട് മസ്ജിദ് റഹ്മ, കോലൊളമ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കോലൊളമ്പ് കെ.സി.ടി…

2 days ago