വിശ്വവിഖ്യാതനായ ബഷീര്‍: മൂന്നാം പതിപ്പ് വിപണിയിലേക്ക്

പൊന്നാനി: അന്തരിച്ച എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന കോടമ്പിയ റഹ്‌മാന്‍ രചിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രമായ ‘വിശ്വവിഖ്യാതനായ ബഷീറി’ന്റെ മൂന്നാം പതിപ്പ് വിപണിയിലേക്ക്.
സുല്‍ത്താന്റെ ജീവിതം വളരെ തന്മയത്വത്തേടെ അവതരിപ്പിച്ചിട്ടുള്ള കൃതിക്ക് 250 രൂപയാണ് വില.
സാഹിത്യ സുൽത്താൻ ബഷീറിന്റെ ജീവിതത്തെ കുറിച്ചും,സര്‍ഗ്ഗാത്മക ലോകത്തെയും അതികമാരും അറിയപ്പെടാത്ത ജീവിത താളുകളിലേക്ക് വെളിച്ചം വീശുന്ന കൃതികൂടിയാണ് വിശ്വവിഖ്യാതനായ ബഷീര്‍. കോഴിക്കോട് ലിപി പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയത്.
ഷാര്‍ജയില്‍ നവംബര്‍ മൂന്ന് മുതല്‍ പതിമൂന്ന് വരെ നടക്കുന്ന ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫയറില്‍ ‘വിശ്വവിഖ്യാതനായ ബഷീര്‍ എന്ന കൃതിയുടെ പ്രകാശനവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
കോപ്പികൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം.
ലിപി പബ്ലിക്കേഷൻസ് കാലിക്കറ്റ് 984726258
താബിത് റഹ്മാൻ
9744929288
