EDAPPAL
എ.എൽ.പി അതളൂർ സ്കൂളിൽ പലഹാരമേള നടത്തി


തവനൂർ: നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി എ.എൽ.പി അതളൂർ സ്കൂളിലെ ഒന്നാം ക്ലാസിലെ കുഞ്ഞുവിദ്യാത്ഥികൾ സ്കൂളിൽ പലഹാര മേള നടത്തി.
രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾ അവരുടെ വീട്ടിൽ പാകം ചെയ്ത പലഹാരങ്ങളാണ് മേളയിൽ എത്തിച്ചത്. പി.ടി.എ അംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചേർന്നാണ് പലഹാര മേള സംഘടിപ്പിച്ചത്.
സ്കൂൾ പ്രധാനാധ്യാപിക ഹിത ദാസ് ഉദ്ഘാടനം നടത്തി. മിനി ടീച്ചർ, പ്രവിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.
