EDAPPAL
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മദ്ധ്യമേഖലാ ജാഥക്ക് എടപ്പാളിൽ സ്വീകരണം നൽകി


എടപ്പാൾ: തൊഴിലുറപ്പ് പദ്ധതി തകർക്കുവാനായുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ NREG വർക്കേഴ്സ് യൂണിയൻ 12ന് ദൂരദർശൻ കേന്ദ്രത്തിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചരണ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി.
എൻ. ആർ. ഇ. ജി വർക്കേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.അയ്യപ്പൻ നയിക്കുന്ന മദ്ധ്യമേഖലാ ജാഥയ്ക്ക് എടപ്പാൾ അംശകച്ചേരിയിലാണ് സ്വീകരണം നൽകിയത്.വൈസ് ക്യാപ്റ്റൻ കെ.പ്രഭാകരൻ, പോക്കർ ,കദീജ തുടങ്ങിയവർ സംസാരിച്ചു. എൻ.ഷീജ അദ്ധ്യക്ഷത വഹിച്ചു. . പി.വി ലീല സ്വാഗതവും ക്ഷമാ റഫീക്ക് നന്ദിയും പറഞ്ഞു.
