Local news

എസ് വൈ എസ് സാന്ത്വനം റമളാന്‍ റിലീഫ് വിതരണം ചെയ്തു

മാറഞ്ചേരി : 25 വര്‍ഷം പിന്നിട്ട കോടഞ്ചേരി മഹല്ല് എസ്.വൈ.എസ് സാന്ത്വനം റമളാന്‍ കിറ്റ് വിതരണോദ്ഘാടനം പി നന്ദകുമാര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. മെഡിക്കല്‍ ഉപകരണങ്ങളുടെ സമര്‍പ്പണം വെളിയങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് ശംസു കല്ലാട്ടേലും മുതഅല്ലിം സമര്‍പ്പണം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ കെ എം യൂസുഫ് ബാഖവിയും നിര്‍വ്വഹിച്ചു. കോടഞ്ചേരി സലാമത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന ചടങ്ങില്‍ കോടഞ്ചേരി മുദരിസ് മുഹമ്മദ് ശഫീഖ് സഖാഫി അധ്യക്ഷത വഹിച്ചു. എസ്്.വൈ.എസ് ജില്ലാ വൈസ് പ്രസിഡണ്ട്് അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി മുഖ്യ പ്രഭാഷണം നടത്തി. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മെഹറലി കടവില്‍, സാന്ത്വനം ഗള്‍ഫ് കോര്‍ഡിനേറ്റര്‍ റസാഖ് കോടഞ്ചേരി, എസ്്.വൈ.എസ് സോണ്‍ സെക്രട്ടറി നിഷാബ് നാലകം, എസ് എസ് എഫ് ഡിവിഷന്‍ ജനറല്‍ സെക്രട്ടറി സെക്കീര്‍ സഖാഫി പ്രസംഗിച്ചു. മുസ്ലിം ജമാഅത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഹമീദ് ലത്വീഫി, മുജീബ് ഫാളിലി, മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ സഖാഫി, റഹീം മുസ്‌ലിയാര്‍, കുഞ്ഞിമോന്‍ വിരുത്തിയില്‍ എന്നിവര്‍ സംബന്ധിച്ചു. ഫാസിര്‍ സ്വാഗതവും പി.എം. ശുഹൈബ് നന്ദിയും പറഞ്ഞു. സാന്ത്വനം ഗള്‍ഫ് സമിതിയുടെ സഹകരണത്തോടെ 270 നിര്‍ധന കുടുംബങ്ങള്‍ക്കുള്ള റമളാന്‍ കിറ്റിന് പുറമെ നിത്യരോഗികള്‍ക്കുള്ള മരുന്ന് വിതരണം, വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, മുഅല്ലിം ധനസഹായം, മുതഅല്ലിം സ്‌കോളര്‍ഷിപ്പ് തുടങ്ങിയ വിദ്യഭ്യാസ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മഹല്ലില്‍ നടന്നു വരുന്നു. യൂണിറ്റ് പ്രസിഡണ്ട് അലി അക്ബര്‍, മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി അബ്ദുറഹീം, മുഹമ്മദലി മുട്ടിക്കലയില്‍, മന്‍സൂര്‍, സനൂബ് മൂസ, ഇര്‍ഷാദ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button