Local newsMALAPPURAM

എസ് വൈ എസ് വെസ്റ്റ് ജില്ലാ
ഫിക്റ ക്യാമ്പ് സമാപിച്ചു.

ചങ്ങരംകുളം : സമസ്ത കേരള സുന്നി യുവജന സംഘം മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി ജില്ല , സോൺ ഡയറക്ടറേറ്റംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച ഫിക്റ ഡയറക്ടറേറ്റ് ക്യാമ്പ് പന്താവൂർ ഇർശാദ് കാമ്പസിൽ സമാപിച്ചു. കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാരുടെ മഖാം സിയാറത്തിന് സയ്യിദ് സീതിക്കോയ തങ്ങൾ നേതൃത്വം നൽകി . സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി മുഹ്‌യിസുന്ന: പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പന്താവൂർ ഇർശാദ് ചെയർമാൻ കേരള ഹസ്സൻ ഹാജി പതാക ഉയർത്തി. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ അധ്യക്ഷത വഹിച്ചു.

പഠനം, ചിന്തനം, നിരീക്ഷണം, ഗുരുസവിധം , ഗ്രൂപ്പ് ഡിസ്കഷൻ, ബുക്ക് ടെസ്റ്റ് , സമാപ്തം തുടങ്ങിയ വിവിധ സ്പെല്ലുകളിൽ സംസ്ഥാന സെക്രട്ടറി അബ്ദുൽ കലാം മാവൂർ, എ എ ജഅ്ഫർ ചേലക്കര, പറവൂർ കുഞ്ഞിമുഹമ്മദ് സഖാഫി, മുനീർ പാഴൂർ, അബ്ദുൽ മജീദ് അഹ്സനി ചങ്ങാനി, ഫഖ്റുദ്ദീൻ സഖാഫി ചെലൂർ, ഇബ്രാഹിം ബാഖവി ഊരകം, ഡോ:അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ എന്നിവർ സംസാരിച്ചു.
സോൺ ഡയറക്ടറേറ്റ് മുഖദ്ദിമയിലെ ആശയങ്ങളെ കേന്ദ്രീകരിച്ചു നടന്ന ഫിക്റ ചർച്ചകൾക്ക് സയ്യിദ് അബ്ദുൽ കരീം തെയ്യാല, ഉമർ ഷരീഫ് സഅദി കെ പുരം, ടി എൻ ബഷീർ രണ്ടത്താണി, ഉസ്മാൻ ചെറുശോല , ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക് , ഡോ: മുഹമ്മദ് ഫൈള് വെളിമുക്ക് തുടങ്ങിയവർ നേതൃത്വം നൽകി.

ബുക്ക് ടെസ്റ്റ് ജേതാക്കൾക്കുളള ഉപഹാരം കെ സിദ്ധീഖ് മൗലവി ഐലക്കാട് വിതരണം ചെയ്തു

വാരിയത്ത് മുഹമ്മദലി അൻവരി, അബ്ദുൽ ബാരി സിദ്ധീഖി, സി വി അബ്ദുൽ ജലീൽ അഹ്സനി , പി പി നൗഫൽ സഅദി തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button