EDAPPALLocal news

എസ് ഡി പി ഐ സ്ഥാപക ദിനം വിപുലമായി ആചരിച്ചു.

എടപ്പാൾ: എസ് ഡി പി ഐ യുടെ സ്ഥാപക ദിനത്തിന്റെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത്‌ ബ്രാഞ്ച് തലങ്ങളിലും പതാക ഉയർത്തി. പരിപാടിയുടെ ഭാഗമായി പ്രവർത്തകർ, സേവന പ്രവർത്തനങ്ങൾ നടത്തിയും മധുരം വിതരണം ചെയ്തും സ്ഥാപക ദിനം വിപുലമായി ആചരിച്ചു. പാർട്ടി മണ്ഡലം ഓഫീസ് സ്ഥിതി എടപ്പാളിൽ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് അബ്ദുള്ളകുട്ടി കാലടി പതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി ഹംസ വട്ടംകുളം സ്വാഗതം പറഞ്ഞു. ചടങ്ങിൽ മണ്ഡലം ജോയിന്റ് സെക്രട്ടറി സൈനുദ്ധീൻ ഐങ്കലം, മണ്ഡലം കമ്മിറ്റി അംഗം അൻസാർ മൂതൂർ, മണ്ഡലം ട്രഷറർ മുസ്തഫ തങ്ങൾ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button